Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയതീഷ് ചന്ദ്രക്ക്​...

യതീഷ് ചന്ദ്രക്ക്​ കണ്ണൂരി​െൻറ യാത്രയയപ്പ്​

text_fields
bookmark_border
യതീഷ് ചന്ദ്രക്ക്​ കണ്ണൂരി​ൻെറ യാത്രയയപ്പ്​ കണ്ണൂർ: ജില്ല പൊലീസ് മുന്‍ മേധാവി ജി.എച്ച്. യതീഷ് ചന്ദ്രക്ക്​ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ സ്​നേഹോഷ്​മളമായ യാത്രയയപ്പ്​. കോവിഡ് ഉള്‍പ്പെടെ ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതില്‍ കേരളത്തിലെ ഉദ്യോഗസ്ഥ സമൂഹം കാഴ്ച​െവച്ചത് മികച്ചതും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളാണെന്ന് യാത്രയയപ്പ്​ സമ്മേളനത്തിൽ​ യതീഷ് ചന്ദ്ര അഭിപ്രായപ്പെട്ടു. മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ വലിയ വിജയം വരിക്കാന്‍ നമുക്ക് സാധിച്ചതും അതുകൊണ്ടാണ്. നല്ല കുറേ ഓര്‍മകളുമായാണ് ജില്ല വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുന്നതിലും പ്രഫഷനല്‍ പൊലീസിങ്ങിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് യതീഷ് ചന്ദ്ര കാഴ്ച​െവച്ചതെന്ന് കലക്ടര്‍ ടി.വി. സുഭാഷ് അഭിപ്രായപ്പെട്ടു. തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി, ഡി.ഡി.സി സ്‌നേഹില്‍ കുമാര്‍ സിങ്​, എ.ഡി.എം ഇ.പി. മേഴ്‌സി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം. പ്രീത, തളിപ്പറമ്പ് ആർ.ഡി.ഒ സൈമണ്‍ ഫെര്‍ണാണ്ടസ്, ആർ.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story