Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡിലെ സ്ലാബ്​ പൊട്ടി;...

റോഡിലെ സ്ലാബ്​ പൊട്ടി; ശ്രദ്ധിച്ചില്ലെങ്കിൽ കാലുപൊട്ടും

text_fields
bookmark_border
തളിപ്പറമ്പ്: റോഡിന് നടുവിലെ പൊട്ടിയ സ്ലാബ് അപകട ഭീഷണി ഉയർത്തുന്നു. ഖാദി ഭവനു സമീപത്തുള്ള കാനത്ത് ശിവക്ഷേത്രത്തിലേക്കുള്ള റോഡിലാണ് സ്ലാബ് പൊട്ടി അപകടം പതിയിരിക്കുന്നത്. നാട്ടുകാർ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു. തളിപ്പറമ്പ് ടാക്സി പാർക്കിങ്​ ഏരിയക്ക് സമീപമുള്ള ഓടക്കു കുറുകെ സ്​ഥാപിച്ചതായിരുന്നു സ്ലാബ്. കാൽനടക്കാരും നിരവധി വാഹനങ്ങളും ദിവസവും പോകുന്ന റോഡിലാണ് ഈ അവസ്ഥ. കഴിഞ്ഞ രാത്രിയിൽ ഇരുചക്ര വാഹനയാത്രികൻ അപകടത്തിൽപെടുന്ന സാഹചര്യം ഉണ്ടായി. ഇതേത്തുടർന്നാണ് നാട്ടുകാർ താൽക്കാലികമായി വാഴ വെച്ചത്. വർഷങ്ങൾക്ക് മുമ്പ്​ സ്ലാബ് സ്ഥാപിക്കുമ്പോൾ തന്നെ ആവശ്യമായ കമ്പികൾ ഉപയോഗിച്ചില്ലെന്നതടക്കമുള്ള പരാതികൾ ഉണ്ടായിരുന്നതായും ടാക്സി ഡ്രൈവർമാർ പറഞ്ഞു. സ്ലാബി​‍ൻെറ ബാക്കി ഭാഗവും ഏത് നിമിഷവും പൊട്ടി വീഴുമെന്ന സ്ഥിതിയിലാണ്. എത്രയും പെട്ടെന്ന് ഈ സ്ലാബുകൾ മാറ്റിസ്ഥാപിച്ച് റോഡ് ഗതാഗതം പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story