പയ്യന്നൂർ: കേരളത്തില്‍ ഏതുവിധേനയും തുടര്‍ഭരണം ലക്ഷ്യമിട്ട് അധികാര കസേര ഊട്ടിയുറപ്പിക്കുന്നതിന് വര്‍ഗീയ ധ്രൂവീകരണത്തിനുളള സി.പി.എം ശ്രമം തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണെന്നും അത്തരം നീക്കങ്ങള്‍ ജനം തിരിച്ചറിയണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കടന്നപ്പളളി പാണപ്പുഴ പഞ്ചായത്തിലേക്ക് വിജയിച്ച യു.ഡി.എഫ് ജനപ്രതിനിധികള്‍ക്ക് കൈതപ്രം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. യു.ഡി.എഫ് അനുകൂല ഭൂരിപക്ഷ ഹിന്ദുവോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തി ബി.ജെ.പിയിലേക്ക് എത്തിക്കുന്നതിനും ക്രിസ്തീയ - മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ അകല്‍ച്ച വർധിപ്പിക്കാനും പാരമ്പര്യ യു.ഡി.എഫ് വോട്ടുകളില്‍ ഭിന്നിപ്പ് വളര്‍ത്തി നേട്ടം കൈവരിക്കാനുമുള്ള നെറികെട്ട ശ്രമമാണ് സി.പി.എം നേതൃത്വത്തിലുള്ള ഇടതുപക്ഷം ഇവിടെ നടപ്പിലാക്കുന്നത് -അദ്ദേഹം പറഞ്ഞു. ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.വി. മനോജ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ബ്രിജേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സന്ദീപ് പാണപ്പുഴ, കെ.പി. ജനാർദനന്‍, കെ.പി. മുരളീധരന്‍, പി.എസ്. നാരായണന്‍, എ.കെ. ശങ്കരന്‍ മാസ്റ്റര്‍, എം.പി. ദാമോദരന്‍, കെ.കെ.പി. ബാലകൃഷ്ണന്‍, ലക്ഷ്മി ടീച്ചര്‍, സി.വി. നാരായണന്‍, യു.ഡി.എഫ് ജനപ്രതിനിധികളായ എൻ.കെ.സുജിത്ത്, ജംശീര്‍ ആലക്കാട്, ഒ.പി. ശംസീറ എന്നിവര്‍ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2021 11:59 PM GMT Updated On
date_range 2021-01-13T05:29:07+05:30ബി.ജെ.പിക്ക് വളമിടുന്ന സി.പി.എം നീക്കം തിരിച്ചറിയണം - രാജ്മോഹന്‍ ഉണ്ണിത്താന്‍
text_fieldsNext Story