Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇവിടെ കൊയ്യുന്നു...

ഇവിടെ കൊയ്യുന്നു നൂറുമേനി; പോരാട്ടം കാട്ടുപന്നികളോടും വാനരന്മാരോടും

text_fields
bookmark_border
ഇവിടെ കൊയ്യുന്നു നൂറുമേനി; പോരാട്ടം കാട്ടുപന്നികളോടും വാനരന്മാരോടും
cancel
മട്ടന്നൂര്‍: കാടിറങ്ങിവരുന്ന കാട്ടുപന്നികളോടും വാനരന്മാരോടും പോരാടി കോളാരിയിലെ ഒരുകൂട്ടം കര്‍ഷകര്‍ നെല്‍കൃഷിയില്‍ നൂറുമേനി കൊയ്യുന്നു. പൂങ്ങോട്ടുംകാവ് വനത്തില്‍ നിന്നാണ് കാട്ടുപന്നികളും വാനരന്മാരും ഇറങ്ങുന്നത്. ഇവക്ക്​ വെള്ളയോടും തിളക്കത്തോടും അപ്രിയമായതിനാൽ കൃഷി നശിക്കാതിരിക്കാന്‍ വയലില്‍ പഴയ വെള്ളമുണ്ടും സാരിയും ഉപയോഗിച്ച് കര്‍ഷകര്‍ വേലി നിര്‍മിച്ചിരിക്കുകയാണ്. പൂങ്ങോട്ടുംകാവ് വനമേഖലക്ക്​ സമീപത്തുള്ള വയലിലെ കൃഷിയില്‍ കരക്കാട്ടില്‍ ആണ്ടിയും ഭാസ്‌കരനും രാധാകൃഷ്ണനും ദാസനും സാവിത്രിയും ഇവരുടെ കുടുംബവും പുതിയവിപ്ലവം സൃഷ്​ടിക്കുന്നു. സര്‍ക്കാറി​ൻെറ സുഭിക്ഷകേരളം പദ്ധതി വഴിയാണ് അഞ്ചുപേരും കൃഷി ചെയ്തിരിക്കുന്നത്. റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥനാണ് കരക്കാട്ടില്‍ ആണ്ടി. കര്‍ഷകനായ അച്ഛ​‍ൻെറ പാരമ്പര്യ കൃഷിരീതികള്‍ ചെറുപ്പം മുതലേ കണ്ടുപഠിച്ച ഇദ്ദേഹം സര്‍വിസില്‍നിന്ന് വിരമിച്ചതോടെ ചേറും ചെളിയും നിറഞ്ഞ പാടത്തേക്ക് തൂമ്പയുമായി ഇറങ്ങുകയായിരുന്നു. കാര്‍ഷികമേഖലക്ക്​ കരുത്തുപകരാന്‍ ജൈവ പച്ചക്കറി കൃഷിയുമായി റിട്ട. എസ്.ഐയായ സഹോദരിയും ആണ്ടിക്കൊപ്പം സജീവം. നെല്‍കൃഷിക്കും ജൈവ പച്ചക്കറിക്കും പുറമേ ഉഴുന്ന്, എള്ള്, വന്‍പയര്‍, വാഴ, കപ്പ എന്നിവയും ഇവരുടെ കൃഷിയിടത്തില്‍ വിളയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story