Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂര്‍ സിറ്റി...

കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ചുമതലയേറ്റു

text_fields
bookmark_border
കണ്ണൂർ: പ്രഥമ കണ്ണൂർ സിറ്റി പൊലീസ്​ കമീഷണറായി ആർ. ഇളങ്കോ തിങ്കളാഴ്​ച ചുമതലയേറ്റു. ജില്ല പൊലീസ്​ മേധാവിയായിരുന്ന യതീഷ്​ ചന്ദ്ര ചുമതലയൊഴിയുന്ന ചടങ്ങിനും പൊലീസ്​ ആസ്ഥാനം സാക്ഷ്യം വഹിച്ചു. പൊലീസ് മേധാവിയുടെ ചേംബറില്‍ നടന്ന ചടങ്ങിൽ യതീഷ് ചന്ദ്രയില്‍നിന്ന്​ സിറ്റി കമീഷണറുടെ ചുമതല ആർ. ഇളങ്കോ ഏറ്റെടുത്തു. 2015 ഐ.പി.എസ്​ ബാച്ചിലാണ്​ ഇളങ്കോ ജോലിയില്‍ പ്രവേശിച്ചത്​. തുടര്‍ന്നു എ.എസ്​.പി ശംഘുമുഖം, കമാൻഡൻറ്​ കെ.എ.പി മൂന്ന്​, വയനാട് ജില്ല പൊലീസ് മേധാവി, കൊല്ലം റൂറല്‍ എസ്​.പി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തമിഴ്നാട് സ്വദേശിയായ ഇള​ങ്കോ മെക്കാനിക്കല്‍ എൻജിനീയറിങ് ബിരുദധാരി കൂടിയാണ്​. ക്രമസമാധാന പാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതി​ൻെറ ഭാഗമായാണ്​ കണ്ണൂർ പൊലീസിനെ സിറ്റി, റൂറൽ എന്നിങ്ങനെ രണ്ടായി വിഭജിച്ചത്​. കണ്ണൂർ റൂറല്‍ ജില്ല പൊലീസ് മേധാവിയായി നവനീത് ശര്‍മ ശനിയാഴ്​ച ചുമതലയേറ്റിരുന്നു. കണ്ണൂർ, തലശ്ശേരി സബ്​ ഡിവിഷനുകളും മട്ടന്നൂർ വിമാനത്താവളവുമാണ്​ കണ്ണൂർ സിറ്റിക്ക്​ കീഴിൽ. കണ്ണൂർ ടൗൺ, സിറ്റി, ട്രാഫിക്​, കണ്ണൂർ വനിത, എടക്കാട്​, തലശ്ശേരി, തീരദേശം, ധർമടം, ന്യൂമാഹി, കതിരൂർ, പാനൂർ, പിണറായി, ചൊക്ലി, കൊളവല്ലൂർ, കൂത്തുപറമ്പ്, മട്ടന്നൂർ, എയർപോർട്ട്​, കണ്ണപുരം, ചക്കരക്കൽ, വളപട്ടണം, അഴീക്കൽ തീരദേശം എന്നിവയാണ്​ സിറ്റി പൊലീസിന്​ കീഴിലുള്ള പൊലീസ്​ സ്​റ്റേഷനുകൾ. photo: sandeep sp 4,5,6
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story