Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡ് കീറി കുഴിയായത്...

റോഡ് കീറി കുഴിയായത് വാഹനയാത്രക്കാർക്ക് ഭീഷണിയാവുന്നു

text_fields
bookmark_border
തളിപ്പറമ്പ്: തളിപ്പറമ്പ്-പട്ടുവം റോഡിൽ പുളിമ്പറമ്പിൽ റോഡ് കുഴിയായത് വാഹനയാത്ര ദുരിതമാക്കുന്നു. റോഡ് വീതി കൂട്ടി ടാർ ചെയ്യുന്നതിന് മുന്നോടിയായാണ് പാല മുത്തപ്പൻ മടപ്പുരക്ക് സമീപം റോഡ് കീറിയത്. രണ്ടു മീറ്ററോളം വീതിയിൽ റോഡിൽ കുഴിയെടുത്ത് പൈപ്പിട്ട് മൂടിയത് ലോക്ഡൗൺ തുടങ്ങുന്നതിന് മുന്നേയായിരുന്നു. ഉടൻ ടാറിങ്​ പ്രവൃത്തി തുടങ്ങുമെന്നതിനാൽ കുഴി ടാർ ചെയ്ത് അടക്കാതെ കരിങ്കൽ ജില്ലി കൊണ്ട് മൂടുകയായിരുന്നു. എന്നാൽ, കോവിഡ് ആരംഭിച്ച് ലോക്ഡൗൺ തുടങ്ങിയതോടെ ടാറിങ്​ പ്രവൃത്തി നിലച്ചു. ഇപ്പോൾ കരിങ്കല്ലുകൾ നീങ്ങി വലിയ കുഴി രൂപപ്പെട്ടതോടെ വാഹനങ്ങൾ അപകടത്തിൽ പെടുക പതിവായി. ഇരുചക്രവാഹന യാത്രക്കാർ കുഴിയിൽ വീഴുന്നതും, ശ്രദ്ധയിൽ പെടാതെ വലിയ വാഹനങ്ങൾ കുഴിയിൽ വീണ് വാഹനങ്ങൾക്ക് കേടുപറ്റുന്നതും പതിവായിരിക്കുകയാണ്. രാത്രിയിൽ സഞ്ചരിക്കുന്ന ഇരുചക്ര യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെട്ട് പരിക്കേൽക്കുന്നത്. അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story