തലശ്ശേരി: മോദി സർക്കാറിൻെറ കർഷക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിലേർപ്പെട്ട കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൾട്ടി മീഡിയ ആർട്ടിസ്റ്റ് ഫോറത്തിൻെറ നേതൃത്വത്തിൽ ചിത്രരചന നടത്തി. ചിത്രകാരന്മാരായ എ. രവീന്ദ്രൻ, എ. സത്യനാഥ്, സുരേഷ് പാനൂർ, സന്തോഷ് മുഴപ്പിലങ്ങാട്, സെൽവൻ മേലൂർ എന്നിവരാണ് രചനയിലേർപ്പെട്ടത്. പിണറായി-പാറപ്രം കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക കേന്ദ്രത്തിൽ നടന്ന പരിപാടിയുടെ സമാപനം കെ.കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ പ്രവീണ അധ്യക്ഷത വഹിച്ചു. സ്കൂൾ ഓഫ് ആർട്സ് പ്രിൻസിപ്പൽ എ. രവീന്ദ്രൻ, കെ.കെ. രാഘവൻ, കെ. പ്രസാദൻ, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വരച്ച ചിത്രങ്ങൾ വിൽപന നടത്തി ലഭിക്കുന്ന തുക കർഷകസമര സഹായ നിധിയിലേക്ക് കൈമാറുമെന്ന് സംഘാടകർ അറിയിച്ചു. ആദ്യവിൽപന ചിറമ്മൽ ലീല ഏറ്റുവാങ്ങി. സെൽവൻ മേലൂർ സ്വാഗതവും കെ. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2021 11:59 PM GMT Updated On
date_range 2021-01-03T05:29:39+05:30കർഷകർക്ക് ചിത്രരചനയിലൂടെ ഐക്യദാർഢ്യം
text_fieldsNext Story