കണ്ണൂര്‍: കണ്ണൂർ റൂറല്‍ ജില്ല പൊലീസ് മേധാവിയായി നവനീത് ശര്‍മ ശനിയാഴ്ച ചുമതലയേറ്റു. ജില്ല പൊലീസ് ആസ്ഥാനത്ത് ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്രയില്‍നിന്നാണ് റൂറല്‍ എസ്.പിയുെട ചുമതല ഏറ്റെടുത്തത്. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ തിങ്കളാഴ്ച ചുമതലയേൽക്കും. ക്രമസമാധാന പാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻെറ ഭാഗമായാണ് കണ്ണൂർ പൊലീസിനെ സിറ്റി, റൂറൽ എന്നിങ്ങനെ രണ്ടായി വിഭജിച്ചത്. മാങ്ങാട്ടുപറമ്പ് കെ.എ.പി ക്യാമ്പിലാണ് റൂറൽ എസ്.പിയുടെ ആസ്ഥാനമൊരുക്കാൻ തീരുമാനിച്ചതെങ്കിലും സൗകര്യക്കുറവ് കാരണം കണ്ണൂർ നഗരത്തിലെ എ.ആർ ക്യാമ്പിനോട് ചേർന്ന് താൽക്കാലിക ഓഫിസ് ഒരുക്കും. തളിപ്പറമ്പ്, ഇരിട്ടി സബ് ഡിവിഷനുകളാണ് മാങ്ങാട്ടുപറമ്പ് ആസ്ഥാനമായുള്ള റൂറലിന് കീഴിലുള്ളത്. പയ്യന്നൂർ, പെരിങ്ങോം, ചെറുപുഴ, പരിയാരം, പഴയങ്ങാടി, തളിപ്പറമ്പ്, ആലക്കോട്, കുടിയാൻമല, ശ്രീകണ്ഠപുരം, പയ്യാവൂർ, ഇരിട്ടി, ആറളം, കരിക്കോട്ടക്കരി, ഉളിക്കൽ, മാലൂർ, ഇരിക്കൂർ, മുഴക്കുന്ന്, കേളകം, പേരാവൂർ എന്നീ പൊലീസ് സ്റ്റേഷനുകളാണ് റൂറലിൻെറ പരിധിയിൽ വരുക. കണ്ണൂർ, തലശ്ശേരി സബ് ഡിവിഷനുകളും മട്ടന്നൂർ വിമാനത്താവളവുമാണ് കണ്ണൂർ സിറ്റിക്ക് കീഴിൽ. photo: sp 02
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2021 11:59 PM GMT Updated On
date_range 2021-01-03T05:29:27+05:30റൂറല്‍ എസ്.പി നവനീത് ശര്‍മ ചുമതലയേറ്റു
text_fieldsNext Story