Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിട്ടി താലൂക്ക് ഓഫിസ്...

ഇരിട്ടി താലൂക്ക് ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറി

text_fields
bookmark_border
ഇരിട്ടി: ഇരിട്ടി പുതിയ ബസ്​സ്​റ്റാൻഡിൽ പ്രവർത്തിച്ചുവന്നിരുന്ന ഇരിട്ടി താലൂക്ക് ഓഫിസ് പുതുവത്സര ദിനമായ വെള്ളിയാഴ്ച പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. തുടർച്ചയായി ഏഴാം വർഷമാണ് താലൂക്ക് ഓഫിസും അനുബന്ധ സ്ഥാപനങ്ങളും വാടക നൽകി പ്രവർത്തിക്കുന്നത്​. കഴിഞ്ഞ ദിവസംവരെ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ സൗകര്യമില്ലാതെ വീർപ്പുമുട്ടുകയായിരുന്നു. ടൗണിലെ മുസ്‌ലിം പള്ളിക്ക് സമീപമുള്ള യൂനിറ്റി കമേഴ്‌സ്യൽ കോംപ്ലക്‌സിലേക്കാണ് പ്രവർത്തനം മാറ്റിയത്. ഇവിടെ ഇനി എത്രനാൾ എന്ന ചോദ്യം അവശേഷിക്കുകയാണ്. പുതിയ സൗകര്യം താലൂക്ക് ഓഫിസി​ൻെറ കെട്ടുംമട്ടും ഉണ്ടാക്കുന്നുണ്ടെങ്കിലും മിനി സിവിൽ സ്​റ്റേഷൻ ഉടൻ യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. പുതിയ സിവിൽ സ്​റ്റേഷന് ആറുമാസത്തിനുള്ളിൽ തറക്കല്ലിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തഹസിൽദാർ കെ.കെ. ദിവാകരൻ പറഞ്ഞു.ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറിയതി​ൻെറ ഉദ്ഘാടനം കണ്ണൂർ എ.ഡി.എം ഇ.പി. മേഴ്‌സി നിർവഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൻ എം. ശ്രീലത, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. വേലായുധൻ, തഹസിൽദാർ കെ.കെ. ദിവാകരൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.പി. രവീന്ദ്രൻ, താലൂക്ക് ജീവനക്കാർ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story