ഇരിട്ടി: യു.ഡി.എഫ് സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് മാറ്റിവെച്ച ജില്ല പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ തെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് സ്ഥാനാർഥിയെ ശനിയാഴ്ച പ്രഖ്യാപിക്കും. 21നാണ് വോട്ടെടുപ്പ്. യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കേരള കോൺഗ്രസ് പി.ജെ. ജോസഫ് വിഭാഗത്തിലെ ജോർജ് കുട്ടി ഇരുമ്പുകുഴിയുടെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. യുഡി.എഫിൽ സീറ്റ് കോൺഗ്രസിന് വിട്ടുനൽകുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നെങ്കിലും ജയസാധ്യത കണക്കിലെടുത്ത് സീറ്റ് വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. ജോസഫ് വിഭാഗത്തിന് തന്നെ സീറ്റ് നൽകാൻ യു.ഡി.എഫിലും ധാരണയായി. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ജോർജ് വടകര, നിയോജക മണ്ഡലം പ്രസിഡൻറ് ജോൺ കൊച്ചുകരോട്ട് എന്നിവരൊക്കെ മത്സര രംഗത്തുണ്ടെങ്കിലും യുവാക്കളെയാണ് പാർട്ടി പരിഗണിക്കുന്നത്. യുവാക്കൾക്കാണ് നറുക്ക് വീഴുന്നതെങ്കിൽ പാർട്ടി വിദ്യാർഥി വിഭാഗം നേതാക്കളായ ലിൻറ ജെയിംസ്, സേവ ജോർജ് എന്നിവരിൽ ആരെങ്കിലും ഒരാളെ പരിഗണിക്കും. ഇരുവരും വിദ്യാർഥികളാണ്. ലിൻറ ജെയിംസ് എം.ബി.എ വിദ്യാർഥിയും സേവ ജെയിംസ് നിർമലഗിരി കോളജ് ഡിഗ്രി വിദ്യാർഥിയുമാണ്. എൽ.ഡി.എഫിനുവേണ്ടി സി.പി.എം മുൻ ഇരിട്ടി ഏരിയ സെക്രട്ടറി ബിനോയി കുര്യൻ തന്നെ മത്സരിക്കും. ബിനോയി കുര്യൻ വീണ്ടും പ്രചാരണ രംഗത്ത് സജീവമായിക്കഴിഞ്ഞു. എൻ.ഡി.എക്കുവേണ്ടി ബി.ജെ.പി ജില്ല സെക്രട്ടറി കൂട്ട ജയപ്രകാശ് തന്നെ മത്സരിച്ചേക്കും. ഇതു സംബന്ധിച്ച് പാർട്ടിയുടെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. തിങ്കളാഴ്ചയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നേരത്തെ പത്രിക നൽകിയവർ മത്സരരംഗത്ത് ഉണ്ടെങ്കിൽ അവർ പത്രിക സമർപ്പിക്കേണ്ടതില്ല. പുതുതായി മത്സരരംഗത്ത് എത്തുന്നവർ മാത്രം പത്രിക നൽകിയാൽ മതി. പത്രികയുടെ സൂക്ഷ്മ പരിശോധന അഞ്ചിന് നടക്കും. ഏഴുവരെ പിൻവലിക്കാം. 21ന് വോട്ടെടുപ്പും 23ന് വോട്ടെണ്ണലും നടക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2021 12:02 AM GMT Updated On
date_range 2021-01-02T05:32:26+05:30തില്ലങ്കേരി ജില്ല പഞ്ചായത്ത് ഡിവിഷൻ: യു.ഡി.എഫ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും
text_fieldsNext Story