Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരാഷ്​ട്രീയ...

രാഷ്​ട്രീയ അക്രമക്കേസുകൾ ഒത്തുതീർക്കുന്നു; പാഴാവുന്നത് പൊലീസി​െൻറ മെനക്കേട്

text_fields
bookmark_border
രാഷ്​ട്രീയ അക്രമക്കേസുകൾ ഒത്തുതീർക്കുന്നു; പാഴാവുന്നത് പൊലീസി​ൻെറ മെനക്കേട് ശ്രീകണ്ഠപുരം: തെരഞ്ഞെടുപ്പ് വേളയിലും മറ്റും ജില്ലയിൽ അരങ്ങേറിയിട്ടുള്ള വിവിധ അക്രമക്കേസുകൾ നേതൃത്വം ഒത്തുതീർക്കുമ്പോൾ പാഴാവുന്നത് പൊലീസി​ൻെറ അധ്വാനം. മുൻകാലങ്ങളിലടക്കം ഇത്തരം നിരവധി കേസുകൾ രജിസ്​റ്റർ ചെയ്തിരുന്നു. പരസ്പരം വെല്ലുവിളിച്ച് അക്രമം കാട്ടിയവർ കേസ് ഒത്തുതീർപ്പിലാക്കുന്നതോടെ ശത്രുത വെടിഞ്ഞ് നേതാക്കളും സുഹൃത്തുക്കളാവുന്നു. മുൻകാലങ്ങളിലെ നിരവധി കേസുകൾ ഇത്തരത്തിൽ തീർപ്പാക്കിയിട്ടുണ്ട്. ഇതോടെ പൊലീസി​ൻെറ അധ്വാനം വെറുതെയാവുകയാണ്. വീടും വാഹനങ്ങളും അക്രമിക്കപ്പെട്ടവർക്ക് പലപ്പോഴും നഷ്​ടപരിഹാരവും കിട്ടാറില്ല. ആക്രമിക്കപ്പെടുന്നവർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെങ്കിൽ പൊലീസ്​ അവിടെ ചെന്ന് മൊഴിയെടുക്കണം. കേസിന് നിർബന്ധം പിടിക്കുന്നതോടെ എഫ്.ഐ.ആർ തയാറാക്കും. നിരവധി പ്രതികളുണ്ടെങ്കിൽ അവരെയെല്ലാം കണ്ടെത്തി മൊഴിയെടുത്ത് അറസ്​റ്റ്​ ചെയ്യണം. പിന്നീട് കുറ്റപത്രം തയാറാക്കി കോടതിയിലും നൽകണം. രാവും പകലും മെനക്കെട്ട് പൊലീസ് പണിയെടുത്താലും പാർട്ടി നേതൃത്വത്തി​ൻെറ വിമർശനങ്ങളും കേൾക്കണം. ചിലപ്പോൾ ഭീഷണിയും പകപോക്കലും പിന്നെ സ്ഥലംമാറ്റവുമെല്ലാം വേറെ. എന്നാൽ, കേസ് കോടതിയിലെത്തുന്നതോടെ വാദിയും പ്രതിയും ഒന്നാവുകയും കേസ് ഒത്തുതീർക്കുകയുമാണ് ചെയ്യുന്നത്. അക്രമം ഒഴിവാക്കുകയോ ഉണ്ടായാൽ സംസാരിച്ച് പ്രാദേശിക തലത്തിൽ ഒത്തുതീർക്കാനോ രാഷ്​ട്രീയ നേതൃത്വം തയാറാവാത്തതിനാലാണ് പൊലീസിന് ഇത്രയേറെ പണിപ്പെടേണ്ടി വരുന്നത്. പല പ്രദേശങ്ങളിലും ദിവസങ്ങളോളം അക്രമപരമ്പര സൃഷ്​ടിച്ച് സമാധാനം ഇല്ലാതാക്കുന്നവരാണ് പിന്നീട് കോടതിയിൽ കേസ് ഒത്തുതീർക്കുന്നത്. ഇത്തവണയും തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ വിവിധ പാർട്ടികൾ വാദിയും പ്രതിയുമായ ഒട്ടേറെ കേസുകൾ രജിസ്​റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തുകയാണിപ്പോൾ. 70ലധികം കേസുകളാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളെ തുടർന്ന് എടുത്തിട്ടുള്ളത്. ഈ കേസുകളും ഭാവിയിൽ ഒത്തുതീരുമെന്നതിനാൽ അന്വേഷണം നടത്തുന്നവരും മടുപ്പിലാണുള്ളത്. രാഷ്​ട്രീയ നേതൃത്വം മനസ്സുവെച്ചാൽ മാത്രമേ ഇത്തരം അക്രമങ്ങൾക്ക് അറുതിയാവുകയുള്ളൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story