Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരണ്ടാമനിൽ നിന്ന്​...

രണ്ടാമനിൽ നിന്ന്​ ഒന്നാമനിലേക്ക്​​; ഇനി പി.പി. ദിവ്യയുടെ ഉൗഴം

text_fields
bookmark_border
കഴിഞ്ഞ ഭരണസമിതിയിൽ വൈസ്​ പ്രസിഡൻറായി പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്​​ കണ്ണൂർ: കഴിഞ്ഞ ജില്ല പഞ്ചായത്ത്​ ഭരണസമിതിയിൽ രണ്ടാമനായിരുന്നു പി.പി. ദിവ്യ. ഇനി ഒന്നാമനിലേക്കുള്ള പുതിയ നിയോഗമാണ്​ ചൊവ്വാഴ്​ച പി.പി. ദിവ്യയിൽ നിക്ഷിപ്​തമായത്​. അടുത്ത അഞ്ചുവർഷം പ്രസിഡൻറായി പി.പി. ദിവ്യ ജില്ല പഞ്ചായത്തിനെ നയിക്കും. സി.പി.എമ്മി​ൻെറ തട്ടകമായ കല്യാശ്ശേരി ഡിവിഷനിൽ നിന്നാണ്​ ദിവ്യ ജയിച്ചത്​. കഴിഞ്ഞ തവണ കടന്നപ്പള്ളി ഡിവിഷനിലെ ജനപ്രതിനിധിയായിരുന്നു. കഴിഞ്ഞ ജില്ല പഞ്ചായത്ത്​ ഭരണസമിതിയിൽ വൈസ്​ പ്രസിഡൻറായി ഭരണരംഗത്ത്​ പ്രാഗത്ഭ്യം തെളിയിച്ച ദിവ്യ ഏറെ ആത്​മ വിശ്വാസത്തോടെയാണ്​ പുതിയ നിയോഗം ഏറ്റെടുത്തത്​. എസ്​.എഫ്​.​െഎയിലൂടെ രാഷ്​ട്രീയ രംഗത്തേക്ക്​ കടന്നുവന്ന ദിവ്യ സംഘടന പാടവം തെളിയിച്ചാണ്​ നേട്ടങ്ങളുടെ പടികയറുന്നത്​. സി.പി.എം ജില്ല കമ്മിറ്റിയംഗം, ഡി.വൈ.എഫ്​.​െഎ കേന്ദ്ര കമ്മിറ്റിയംഗം, ജനാധിപത്യ മഹിള അസോസിയേഷൻ സംസ്​ഥാന എക്​സിക്യൂട്ടീവ്​ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഇരിണാവ്​ സ്വദേശിയാണ്​. കണ്ണൂർ സർവകലാശാല യൂനിയൻ വൈസ്​ ചെയർമാനും സംസ്​ഥാന വനിത ഫുട്​ബാൾ ടീം അംഗവുമായിരുന്നു. കണ്ണൂർ മെഡിക്കൽ കോളജ്​ ജീവനക്കാരനായ വി.പി. അജിത്താണ്​ ഭർത്താവ്​. മകൾ തേജസ്വിനി. പന്ന്യന്നൂർ ഡിവിഷനിൽ നിന്ന്​ വിജയിച്ച ഇ. വിജയൻ പുതിയ ജില്ല പഞ്ചായത്തിലെ ഏറ്റവും മുതിർന്ന അംഗമാണ്​. തില്ല​േങ്കരി ഡിവിഷനിൽ മത്സരിക്കുന്ന ബിനോയ്​ കുര്യനെയായിരുന്നു സി.പി.എം ജില്ല പഞ്ചായത്ത്​ വൈസ്​ പ്രസിഡൻറായി തീരുമാനിച്ചിരുന്നത്​​. യു.ഡി.എഫ്​ സ്​ഥാനാർഥിയുടെ മരണത്തെ തുടർന്ന്​ ഇവിടത്തെ തെരഞ്ഞെടുപ്പ്​ മാറ്റിവെച്ചിരിക്കുകയാണ്​. ജനുവരി 21ന്​ തില്ല​േങ്കരി ഡിവിഷൻ തെരഞ്ഞെടുപ്പ്​ നടക്കും. ജയിച്ചാൽ ബിനോയ്​ കുര്യനാകും അടുത്ത വൈസ്​ പ്രസിഡൻറ്​. അതുവരെ ഇ. വിജയൻ വൈസ്​ പ്രസിഡൻറായി തുടരും. സി.പി.എം പാനൂർ ഏരിയ കമ്മിറ്റിയംഗവും സി.​െഎ.ടി.യു ഏരിയ സെക്രട്ടറിയുമാണ്​ ഇ. വിജയൻ. പന്ന്യന്നൂർ പഞ്ചായത്ത്​ പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്​. കെ.എസ്​.ടി.എ സംസ്​ഥാന പ്രസിഡൻറ്​, പന്ന്യന്നൂർ സഹകരണ ബാങ്ക്​ പ്രസിഡൻറ്​ എന്നീ നിലകളിലും പ്രവർത്തിച്ചു. ചോതാവൂർ ഇൗസ്​റ്റ്​ എൽ.പി സ്​കൂൾ പ്രധാനാധ്യാപകനാണ്​. താഴെ ചമ്പാട്​ സ്വദേശിയാണ്​. റിട്ട. അധ്യാപിക സൗമിനിയാണ്​ ഭാര്യ. മക്കൾ: മിനീഷ്, ജയീഷ. ​ ജില്ല വരണാധികാരി കൂടിയായ ജില്ല കലക്​ടർ ടി.വി. സുഭാഷി​ൻെറ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ്​. പുതിയ പ്രസിഡൻറ്​ പി.പി. ദിവ്യക്ക്​ ജില്ല കലക്​ടർ ടി.വി. സുഭാഷും വൈസ്​ പ്രസിഡൻറ്​ ഇ. വിജയന്​ ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ പി.പി. ദിവ്യയും സത്യപ്രതിജ്​ഞ ചൊല്ലിക്കൊടുത്തു. ............................................ മട്ടന്നൂർ സുരേന്ദ്രൻ പടം.... ഗിരീഷ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story