കേളകം: ചീങ്കണ്ണി പുഴയിൽ ചൂണ്ടയിട്ട് മീൻപിടിച്ച മുൻ സൈനികനെതിരെ കേസെടുത്ത വനംവകുപ്പ് നടപടിക്കെതിരെ വളയഞ്ചാലിലെ ആറളം വന്യജീവി സങ്കേതത്തിൻെറ പ്രവേശന കവാടത്തിന് മുന്നിൽ വിമുക്ത സൈനികർ പ്രതിഷേധിച്ചു. വിമുക്ത ഭടന്മാരുടെ സംഘടനയായ ജയ്ഹിന്ദിൻെറ നേതൃത്വത്തിലായിരുന്നു പ്രകടനം. രാജ്യത്തിനുവേണ്ടി പോരാടിയ സൈനികരെ അപമാനിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് സൈനികർ ആവശ്യപ്പെട്ടു. ജയ്‌ഹിന്ദ് സ്റ്റേറ്റ് ജോ. സെക്രട്ടറി പ്രശാന്ത് ആറന്മുള ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപദേശക സമിതി അംഗം വിദ്യാനന്ദ് മാണിക്കോത്ത്, എൻ.കെ. മോഹനൻ, അനിൽ ടി. ജോൺ തുടങ്ങിയവർ സംസാരിച്ചു. ഫോറസ്റ്റ് ഓഫിസിന് മുന്നിലെ പ്രകടനത്തിനുശേഷം കണിച്ചാർ ടൗണിലും പ്രകടനം നടത്തി. തുടർന്ന് വനംവകുപ്പിൻെറ ഇരിട്ടിയിലെ ഓഫിസിൽ ഡി.എഫ്.ഒയുമായി സൈനികർ ചർച്ച നടത്തി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2020 11:59 PM GMT Updated On
date_range 2020-12-31T05:29:10+05:30വിമുക്ത സൈനികർ ധർണ നടത്തി
text_fieldsNext Story