Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവളർത്തുമത്സ്യങ്ങൾ...

വളർത്തുമത്സ്യങ്ങൾ ചത്തുപൊങ്ങിയ നിലയിൽ

text_fields
bookmark_border
ശ്രീകണ്ഠപുരം: പയ്യാവൂർ മുത്താറിക്കുളത്ത് വളർത്തുമത്സ്യങ്ങൾ ചത്ത നിലയിൽ. പയ്യാവൂർ പഞ്ചായത്തിൽ നടപ്പാക്കിയ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തടത്തിൽ ജെയിംസും കുടുംബവും വളർത്തിയ മീനുകളാണ് കൂട്ടത്തോടെ ചത്തത്. ഫിഷറീസ് വകുപ്പി​ൻെറ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിയിൽ മത്സ്യക്കുഞ്ഞുങ്ങൾ ഉൾപ്പെടെ ലഭ്യമായിരുന്നു. തുടർന്ന് മൂന്നുമാസത്തിലധികം പരിപാലിച്ച് പോരുന്നതിനിടയിലാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയത്. ആസാംവാള ഇനത്തിൽപെട്ട മത്സ്യങ്ങളാണ് ചത്തത്. മത്സ്യങ്ങൾ ചത്ത കുളത്തിനു സമീപത്തായി മറ്റൊരു കുളത്തിൽ തിലോപ്പിയ കൃഷി ചെയ്യുന്നുണ്ടെങ്കിലും അവക്ക്​ പ്രശ്നമില്ല. രണ്ടു കുളത്തിലും ഒരേ വെള്ളവും ഒരേ തീറ്റയുമാണ് ഉള്ളത്. എന്നാൽ, ആസാംവാള മാത്രമാണ് ചത്തു പൊങ്ങിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ജെയിംസ് പയ്യാവൂർ പൊലീസിലും പഞ്ചായത്തിലും പരാതി നൽകി. 30,000 രൂപയുടെ നഷ്​ടം കണക്കാക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story