Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൂത്തുപറമ്പി​െൻറ...

കൂത്തുപറമ്പി​െൻറ തുടർവികസനം ലക്ഷ്യം ^ചെയർപേഴ്സൺ

text_fields
bookmark_border
കൂത്തുപറമ്പി​ൻെറ തുടർവികസനം ലക്ഷ്യം -ചെയർപേഴ്സൺ കൂത്തുപറമ്പ്: നഗരത്തി​ൻെറ മുഖച്ഛായ മാറ്റുന്നതരത്തിലുള്ള വികസനമാണ് ലക്ഷ്യമിടുന്നതെന്നും മുൻ ഭരണസമിതി തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതോടൊപ്പം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്നും പുതുതായി​െതരഞ്ഞെടുക്കപ്പെട്ട നഗരസഭ ചെയർപേഴ്സൺ വി. സുജാത പറഞ്ഞു. കൂത്തുപറമ്പ് പ്രസ് ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അവർ. കൂത്തുപറമ്പ് താലൂക്കാശുപത്രിയെ സ്പെഷാലിറ്റി ആശുപത്രിയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പ്രസവ സംബന്ധമായ ആവശ്യങ്ങൾക്ക് സാധാരണക്കാരായ ആളുകൾക്ക് കൂടുതൽ ഉപകരിക്കുന്ന രീതിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കും. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണും. ഇതിനായി ജനപ്രതിനിധികളുടെയും പൊലീസി​ൻെറയും യോഗം വിളിക്കും. പാർക്കിങ്​ പ്രശ്നം പരിഹരിക്കാനായി സ്​റ്റേഡിയം പരിസരം പാർക്കിങ്​ ഏരിയ ആക്കി മാറ്റും. പുതിയ ബസ്​സ്​റ്റാൻഡ് നിർമാണം ഉടൻ തുടങ്ങും. നഗരസഭയിലെ 23 റോഡുകളുടെ നവീകരണ പ്രവൃത്തി നടന്നുവരുകയാണെന്നും ഇതു സമയബന്ധിതമായി പൂർത്തിയാക്കുമെന്നും സുജാത പറഞ്ഞു. കൂത്തുപറമ്പ് പ്രസ് ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ പ്രസ് ഫോറം പ്രസിഡൻറ് ടി. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ടി.കെ. അനീഷ്, എൻ. ധനഞ്ജയൻ, ടി.വി. വിനോദ്, എം. രാജീവൻ, പി. അജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story