Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിജയാരവം സംഘടിപ്പിച്ചു

വിജയാരവം സംഘടിപ്പിച്ചു

text_fields
bookmark_border
പെരിങ്ങത്തൂർ: പാനൂർ നഗരസഭ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വി. നാസറിനെയും വൈസ് ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട പ്രീത അശോകനെയും നഗരസഭ ഭരണസമിതി അംഗങ്ങളെയും ആനയിച്ച് വിജയാഘോഷ യാത്ര പാനൂർ ലീഗ് ഹൗസ് പരിസരത്തുനിന്ന് ആരംഭിച്ച് പെരിങ്ങത്തൂർ ടൗണിൽ സമാപിച്ചു. മണ്ഡലം ലീഗ് പ്രസിഡൻറ് പി.കെ. അബ്​ദുല്ല, പി.പി.എ. ഹമീദ്, കെ.സി. കുഞ്ഞബ്​ദുല്ല ഹാജി, വി. സുരേന്ദ്രൻ, പി.കെ. ഷാഹുൽ ഹമീദ്, പി.പി.എ. സലാം എന്നിവർ വിജയാരവത്തിന് നേതൃത്വം നൽകി. സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ലീഗ് പ്രസിഡൻറ് ഡോ.എൻ.എ. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി. എൻ.എ. അബൂബക്കർ, കെ.പി. സാജു, കാട്ടൂർ മുഹമ്മദ്, ഇ.എ. നാസർ, സന്തോഷ് കണ്ണംവെള്ളി, സി.കെ. നജാഫ്, എൻ.പി. മുനീർ, പിലാവുള്ളതിൽ ഖാലിദ്, പൊറ്റേരി കുഞ്ഞമ്മദ് ഹാജി, ഹന കാസിം, സിറാജ് വാഴേത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story