Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആംബുലൻസ് ഡ്രൈവർക്ക്...

ആംബുലൻസ് ഡ്രൈവർക്ക് മർദനം

text_fields
bookmark_border
കൂത്തുപറമ്പ്: താലൂക്കാശുപത്രിയിലെ ആംബുലൻസ് ഡ്രൈവറെ ഒരു സംഘം മർദിച്ചതായി പരാതി. ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രിതിൻ ലാലിനാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി വാഹനത്തിൽനിന്നും വീണ് പരിക്കേറ്റയാളെ കൂത്തുപറമ്പ് താലൂക്കാശുപത്രിയിൽ എത്തിച്ചിരുന്നു. വിശദ പരിശോധനക്കായി ഇയാളെ തലശ്ശേരിയി​െല ആശുപത്രിയിലേക്ക് മാറ്റാൻ ഡ്യൂട്ടി ഡോക്ടർ നിർദേശിച്ചു. പരിക്കേറ്റയാളെ ആംബുലൻസിലേക്ക്​ മാറ്റുന്നതിനിടെ ഒരു സംഘം ശ്രിതിൻ ലാലിനെ മർദിച്ചു. നെഞ്ചിലും മുഖത്തും പരിക്കേറ്റ ശ്രിതിൻലാൽ കൂത്തുപറമ്പ് താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. കൂടാതെ, ആശുപത്രിയുടെ മുൻവശത്തെ ഗ്ലാസും ആക്രമിസംഘം തകർത്തു. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും സംഘം ഓടി രക്ഷപ്പെട്ടു. കൂത്തുപറമ്പ് പൊലീസ്​ അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story