Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2020 12:02 AM GMT Updated On
date_range 29 Dec 2020 12:02 AM GMTചേക്കിൻറകത്ത് തറവാട് കുടുംബസംഗമം
text_fieldsbookmark_border
ഇരിക്കൂർ: ഇരിക്കൂറിലെ പുരാതനവും പ്രശസ്തവുമായ ചേക്കിൻറകത്ത് കുടുംബസംഗമം നടത്തി. എ.എം.ഐ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ അഞ്ഞൂറിലധികം കൂടുംബാംഗങ്ങൾ പങ്കെടുത്തു. മത, ഭൗതിക, വ്യാപാര, വാണിജ്യ, പ്രവാസ, വിദ്യാഭ്യാസ, സാംസ്കാരിക, കലാ-കായിക മേഖലകളിൽ മികവ് തെളിയിച്ച കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. ജീവകാരുണ്യ രംഗത്ത് ഊന്നൽ നൽകാനും കുടുംബത്തിലെ നിർധനർക്ക് വീട് വെച്ച് നൽകാനും സ്വയം തൊഴിൽ, ചികിത്സസംരംഭങ്ങൾക്ക് സഹായം നൽകാനും തീരുമാനിച്ചു. കുടുംബസംഗമം ചേക്കിൻറകത്ത് മാമു ഹാജിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.ടി. അനസ് ഉദ്ഘാടനം ചെയ്തു. മഹല്ല് ജമാഅത്ത് സെക്രട്ടറി കെ.പി. അബ്ദുൽ അസീസ് മുഖ്യ പ്രഭാഷണം നടത്തി. നൂർ മസ്ജിദ് ഖത്തീബ് ശക്കീർ ഹൈതമി ക്ലാസെടുത്തു. സിദ്ദീഖ് ഹാജി, ഇബ്രാഹിം ഹാജി, അഹമ്മദ് കുട്ടി ഹാജി, അബൂബക്കർ ഹാജി, അബ്ദുൽ റഹിമാൻ ഹാജി, അബ്ദുസ്സലാം ഹാജി, അബു ഹാജി, പോക്കർ ഹാജി, അബൂബക്കർ, പോക്കർ, അബ്ദുല്ല ഹാജി, അബു ഹാജി, സി.സി. മായിൻഹാജി എന്നിവർ സംസാരിച്ചു. സി.സി. അസ്മീർ സ്വാഗതവും സി.സി. മുഹമ്മദ് ഹനീഫ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story