Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2020 11:59 PM GMT Updated On
date_range 28 Dec 2020 11:59 PM GMTആന്തൂർ നഗരസഭ: പി. മുകുന്ദൻ ചെയർമാൻ
text_fieldsbookmark_border
തളിപ്പറമ്പ്: ആന്തൂർ നഗരസഭ ചെയർമാനായി പി. മുകുന്ദൻ സത്യപ്രതിജ്ഞ ചെയ്തു. വി. സതീദേവിയാണ് വൈസ് ചെയർപേഴ്സൻ. മുണ്ടപ്രം വാർഡിൽനിന്നും വിജയിച്ച പി. മുകുന്ദൻെറ പേര് ചെയർമാൻ സ്ഥാനത്തേക്ക് പറശ്ശിനിക്കടവ് വാർഡിൽ നിന്നുള്ള കെ.വി. പ്രേമരാജൻ നിർദേശിച്ചു. കുറ്റിപ്രം വാർഡ് കൗൺസിലർ ഓമന മുരളീധരൻ പിന്താങ്ങി. പ്രതിപക്ഷം ഇല്ലാത്തതിനാൽ ഏകകണ്ഠമായി മുകുന്ദനെ തെരഞ്ഞെടുത്തു. വൈസ് ചെയർപേഴ്സൻ സ്ഥാനത്തേക്ക് ഒഴക്രോം വാർഡിലെ വി. സതീദേവിയെ അയ്യങ്കോൽ വാർഡ് കൗൺസിലർ എം. ആമിനയാണ് നിർദേശിച്ചത്. മൊറാഴ വാർഡ് കൗൺസിലർ സി.പി. മുഹാസ് പിന്താങ്ങി. ഈ തെരഞ്ഞെടുപ്പും ഏകകണ്ഠമായാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story