മയ്യിൽ: തായംപൊയിൽ സഫ്ദർ ഹാഷ്മി സ്മാരക ഗ്രന്ഥാലയം ഏർപ്പെടുത്തിയ അഞ്ചാമത് എൻ. ഉണ്ണിക്കൃഷ്ണൻ സ്മാരക പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്കാരത്തിന് ജനുവരി അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷകന് നേരിട്ടോ മറ്റുള്ളവർക്ക് നാമനിർദേശമായോ എൻട്രികൾ അയക്കാം. നമുക്കിടയിൽ അസാധാരണമായ ജീവിതം നയിക്കുന്ന മയ്യിൽ പഞ്ചായത്ത് പരിധിയിലെ സാധാരണ മനുഷ്യരെയാണ് പുരസ്കാരത്തിന് പരിഗണിക്കുക. കൃഷി, സാമൂഹിക സേവനം, രാഷ്ട്രീയം, കല, സാഹിത്യം, ഫോക്ലോർ, തൊഴിൽ, പാചകം, കായികം തുടങ്ങി സാമൂഹിക ജീവിതത്തിൻെറ ഏത് മേഖലകളിലുള്ളവരെയും അവാർഡിനായി നാമനിർദേശം ചെയ്യാം. എൻട്രികൾ അയക്കാനും വിശദവിവരങ്ങൾക്കും 9400676183 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2020 12:02 AM GMT Updated On
date_range 2020-12-28T05:32:22+05:30പുരസ്കാരത്തിന് അപേക്ഷിക്കാം
text_fieldsNext Story