കണ്ണൂർ: ശ്രീചന്ദ് സ്പെഷാലിറ്റി ഹോസ്പിറ്റൽ അയൽക്കൂട്ടം പദ്ധതി വീണ്ടും ആരംഭിച്ചിരിക്കുന്നു. കോവിഡിനെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച പദ്ധതി റസിഡൻറ് അസോസിയേഷനുകളുടെ അഭ്യർഥന മാനിച്ചാണ് പുനരാരംഭിച്ചത്. പദ്ധതിയിലൂടെ പരിശോധനകളിൽ 10 ശതമാനം മുതൽ 50 ശതമാനം വരെ കിഴിവും അതാത് റസിഡൻറ് അസോസിയേഷനിൽ െവച്ച് വിവിധ ആരോഗ്യ ബോധവത്കരണ പരിപാടികളും മെഡിക്കൽ ക്യാമ്പുകളും ജീവിതശൈലി രോഗ പ്രതിരോധ പരിപാടികളും സംഘടിപ്പിക്കും. പദ്ധതിയിൽ അംഗമാകുന്ന അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതും ശ്രീചന്ദ് അയൽക്കൂട്ടത്തിൻെറ പ്രത്യേകതകളാണ്. പദ്ധതിയിൽ അംഗമാകാൻ താൽപര്യമുള്ള റസിഡൻറ് അസോസിയേഷൻ ഭാരവാഹികൾ 9539898990 എന്ന നമ്പറിൽ ബന്ധപ്പെടണം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2020 12:00 AM GMT Updated On
date_range 2020-12-25T05:30:50+05:30ശ്രീചന്ദ് അയൽക്കൂട്ടം പദ്ധതി പുനരാരംഭിക്കുന്നു
text_fieldsNext Story