Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2020 12:00 AM GMT Updated On
date_range 24 Dec 2020 12:00 AM GMTജ്വല്ലറിയിലെ കവര്‍ച്ച ശ്രമം: അന്വേഷണം ഊര്‍ജിതം
text_fieldsbookmark_border
കേളകം: കേളകത്തെ ജ്വല്ലറിയിലെ കവര്‍ച്ച ശ്രമത്തിലും മണത്തണയിലെ മലഞ്ചരക്ക് കടയിലെ കവര്‍ച്ചയിലും പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ അഞ്ചുപേര്‍ അടങ്ങുന്ന സംഘമാണുള്ളത്. ഇതില്‍ കോഴിക്കോട് ബേപ്പൂര്‍ സ്വദേശി ചെറുപുരക്കല്‍ അബ്ദുല്‍ഗഫൂര്‍ (50), ബാലുശ്ശേരി മണ്ണൂര്‍ സ്വദേശി വളപ്പില്‍ ശബരീഷ് (25) എന്നിവരെ നേരത്ത കേളകം എസ്.എച്ച്.ഒ പി.വി. രാജൻെറ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ണൂരില്‍ പിടികൂടിയിരുന്നു. ബാക്കിയുള്ള പ്രതികള്‍ ഇതരസംസ്ഥാനത്തേക്ക് കടന്നതായി സൂചനയുള്ളതിനാല്‍ പൊലീസ് അന്വേഷണം വ്യാപകമാക്കി. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ആദ്യം കേളകം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നവംബര്‍ 30ന് പുലർച്ച 2.30ഓടെയാണ് കേളകത്തെ ജ്വല്ലറിയില്‍ മോഷണശ്രമമുണ്ടായത്. കേളകം സി.ഐ പി.വി. രാജന്, കേളകം പ്രന്‍സിപ്പൽ എസ്.ഐ ടോണി ജെ. മറ്റം, എസ്.ഐ കുട്ടികൃഷ്ണന്, പേരാവൂര്‍ എസ്.ഐ വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ബാക്കിയുള്ള മൂന്ന് പ്രതികളെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story