Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2020 12:02 AM GMT Updated On
date_range 23 Dec 2020 12:02 AM GMTനാണംകെട്ട രാഷ്ട്രീയത്തിന് സി.പി.എം വില നൽകേണ്ടിവരും -മുസ്ലിം ലീഗ്
text_fieldsbookmark_border
കണ്ണൂർ: വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന വിഷലിപ്ത പ്രചാരണം നടത്തിയും എസ്.ഡി.പി.ഐയുമായി വ്യാപകമായും ബി.ജെ.പിയുമായും അവസരവാദ നീക്കുപോക്കിലേർപ്പെട്ടുമാണ് തെരഞ്ഞെടുപ്പിൽ സി.പി.എം നേരിയ വിജയം കൈവരിച്ചതെന്ന് ജില്ല മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം. മുസ്ലിം ലീഗിനെയും യു.ഡി.എഫിനെയും പരാജയപ്പെടുത്താൻ സി.പി.എം സ്വീകരിച്ച നാണം കെട്ട രാഷ്ട്രീയക്കളിക്ക് ഭാവിയിൽ വലിയ വില നൽകേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി, വി.കെ. അബ്ദുൽ ഖാദർ മൗലവി, അബ്ദുറഹിമാൻ കല്ലായി, വി.പി. വമ്പൻ, അഡ്വ. എസ്. മുഹമ്മദ്, അഡ്വ. പി.വി. സൈനുദ്ദീൻ, ടി.എ. തങ്ങൾ, ഇബ്രാഹിം മുണ്ടേരി, കെ.ടി. സഹദുല്ല, അഡ്വ. കെ.എ. ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, കെ.പി. താഹിർ, എം.പി.എ. റഹീം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story