Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകർഷകർക്ക് പിന്തുണ നൽകി...

കർഷകർക്ക് പിന്തുണ നൽകി കേരള യാത്ര

text_fields
bookmark_border
കേളകം: കേന്ദ്ര സർക്കാറി​ൻെറ കർഷകദ്രോഹ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് പിന്തുണ നൽകി സെക്കുലർ ഡെമോക്രാറ്റിക് കോൺഗ്രസ് കേരള യാത്ര സംഘടിപ്പിക്കുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളയാത്ര ബുധനാഴ്ച രാവിലെ 10ന്​ മാനന്തവാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. തോമസ് ഉദ്ഘാടനം ചെയ്യും. മാനന്തവാടിയിൽനിന്ന്​ ആരംഭിക്കുന്ന യാത്ര വിവിധ ജില്ലകളിലൂടെ കടന്നു പോകും. യാത്ര തിരുവനന്തപുരത്ത് സമാപിക്കുമെന്ന് ദേശീയ പ്രസിഡൻറ് പി.പി. ജോൺ, ചാക്കോച്ചൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ അന്നമൂട്ടുന്ന കർഷക ലക്ഷങ്ങളാണ് കൊടും തണുപ്പും മലിനീകരണവും കോവിഡ് സാഹചര്യങ്ങളും അഭിമുഖീകരിച്ച് നിലനിൽപിനായി ഡൽഹി കേന്ദ്രീകരിച്ച് സമരമുഖത്തുള്ളത്. സമരത്തിൽ നാളിതുവരെ 35 പേരുടെ ജീവൻ പൊലിഞ്ഞു. ജീവത്യാഗം ചെയ്ത കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളമൊട്ടാകെ സന്ദേശ മെത്തിക്കുകയും കേരള ജനതയുടെ പിന്തുണ അറിയിക്കുകയുമാണ് ലക്ഷ്യമെന്ന് നേതാക്കൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story