Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകല്ലേറിൽ...

കല്ലേറിൽ ജനപ്രതിനിധിക്കും പതിനേഴുകാരനും പരിക്ക്

text_fields
bookmark_border
ചൊക്ലി: തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ ജനപ്രതിനിധിക്ക് കല്ലേറും പ്രകടനം കാണാൻ പോയ 17 വയസ്സുകാരനുനേരെ ആക്രമണവും ഉണ്ടായതായി പരാതി. ചൊക്ലി പഞ്ചായത്ത്​ എട്ടാം വാർഡിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ട കെ.സി. ഷെറീനക്കാണ് പെട്ടിപ്പാലം തേങ്ങാക്കൂട​യിൽ കല്ലേറിൽ പരിക്കേറ്റത്. യു.ഡി.എഫ് പ്രതിനിധിയാണ് കെ.സി. ഷെറീന. ആഹ്ലാദപ്രകടനം കാണാൻ നിൽക്കുകയായിരുന്ന മേനപ്രം കൊളായി എടച്ചേരി വീട്ടിൽ നിഹാലിനും (17) ആക്രമണത്തിൽ പരിക്കേറ്റു. കുട്ടിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചൊക്ലി പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടികൾ ഉണ്ടായില്ലെന്ന്​ പരാതിയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story