തലശ്ശേരി: ന്യൂറോ നെറ്റ് ലേണിങ് ആപ്ലിക്കേഷനിലൂടെ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഓൺലൈനിൽ ഗണിത ക്ലാസ് നൽകുമെന്ന് സംഘാടകർ വാർത്തസേമ്മളനത്തിൽ അറിയിച്ചു. കോവിഡ് കാലമായതിനാലും പൊതുപരീക്ഷകള്‍ മാര്‍ച്ചില്‍ നടത്താന്‍ നിശ്ചയിച്ച സാഹചര്യവും കണക്കിലെടുത്താണ് സൗജന്യ ക്ലാസ്. കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സുകള്‍, എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട വിഷയത്തിലും ചുരുങ്ങിയ നിരക്കില്‍ ഒാണ്‍ലൈന്‍ ക്ലാസും ആപ്ലിക്കേഷനിലൂടെ നല്‍കും. മാഹിയിലെ ഒരുകൂട്ടം യുവാക്കളും അധ്യാപകരും ചേർന്നുള്ള ടെക്‌നോളജി സ്‌റ്റാർട്ട് ആപ് സംരംഭമാണിത്. ഡോ. വി. രാമചന്ദ്രന്‍ എം.എല്‍.എയാണ് ഉദ്ഘാടനം ചെയ്തത്. താൽപര്യമുള്ളവർക്ക് 8086293465, 9447521334, 9946682434 എന്നീ നമ്പറില്‍ വിളിക്കാം. വാര്‍ത്തസമ്മേളനത്തില്‍ പി. സരിത, കെ. സുനില്‍ കുമാര്‍, വി.വി. പ്രജിത്ത്, അനഘ അച്യുതന്‍ എന്നിവര്‍ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2020 12:00 AM GMT Updated On
date_range 2020-12-20T05:30:44+05:30ഓൺലൈനിൽ സൗജന്യ ഗണിത ക്ലാസ്
text_fieldsNext Story