Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസർക്കാറിനെതിരെയുള്ള...

സർക്കാറിനെതിരെയുള്ള അപവാദ പ്രചാരണം ജനം തള്ളി -എൽ.ഡി.എഫ്​

text_fields
bookmark_border
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് അഭിമാനകരമായ വിജയമാണ് ജില്ലയില്‍ നേടിയതെന്നും യു.ഡി.എഫും ബി.ജെ.പിയും വലതുപക്ഷ മാധ്യമങ്ങളും തുടര്‍ച്ചയായി നടത്തിയ, സര്‍ക്കാറിനെതിരായ അപവാദ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിയത്​ ഇതി​ൻെറ തെളിവാണെന്നും എൽ.ഡി.എഫ്​ നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനൊപ്പം കൂടിയിട്ടും നേട്ടമുണ്ടാക്കാനായില്ല. ചരിത്രവിജയം എൽ.ഡി.എഫി​ൻെറ മതനിരപേക്ഷത നിലപാടിനും ജനപക്ഷവികസനത്തിനുമുള്ള ജനകീയ അംഗീകാരമാണ്. ജില്ലയില്‍ സമാധാനപരമായ തെരഞ്ഞെടുപ്പ് അന്തരീക്ഷം തകര്‍ക്കാനായി അക്രമം കാട്ടിയവര്‍ക്ക് തിരിച്ചടിയാണ് ഉണ്ടായത്. കള്ളവോട്ടെന്ന കള്ളപ്രചാരണവും ജനം തള്ളി. സത്യപ്രതിജ്ഞ നടക്കുന്ന ഡിസംബര്‍ 21ന് എല്‍.ഡി.എഫ് വിജയദിനമായി ആചരിക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വൈകീട്ട്​ നാലിന്​ വിജയദിനാചരണം നടക്കും. വാർത്തസമ്മേളനത്തിൽ നേതാക്കളായ എം.വി. ജയരാജൻ, കെ.പി. സഹദേവൻ, കെ. സന്തോഷ്​ കുമാർ, താജുദ്ദീൻ മട്ടന്നൂർ എന്നിവർ പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story