പയ്യന്നൂർ: കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസ്ഥാനതല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കേരളത്തിലെ മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകരുടെ തീരുമാനം. സമരത്തെ പിന്തുണക്കുന്ന പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വെള്ളിയാഴ്ച ചേർന്ന യോഗം തീരുമാനിച്ചു. കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേരള നിയമസഭ പ്രത്യേക സമ്മേളനം വിളിച്ച് പ്രമേയം പാസാക്കണമെന്ന ആവശ്യം യോഗത്തിലുയർന്നു. ടി. ജോൺ, എൻ. സുബ്രഹ്മണ്യൻ, പ്രഫ. കുസുമം ജോസഫ് (എൻ.എ.പി.എം കോഓഡിനേറ്റർ), കെ. അജിത, സി.ആർ. നീലകണ്ഠൻ, എം. ഗീതാനന്ദൻ, സണ്ണി എം. കപിക്കാട്, ആർ. ശ്രീധർ, വിജയരാഘവൻ ചേലിയ, തോമസ് കളപ്പുര, ജാക്സൺ പൊള്ളയിൽ, കെ.പി. ഇല്യാസ്, ജഗദീഷ് കളത്തിൽ, പങ്കജാക്ഷൻ തുടങ്ങിയവർ നേതൃത്വം നൽകും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2020 11:59 PM GMT Updated On
date_range 2020-12-19T05:29:31+05:30കർഷക സമരത്തിന് ഐക്യദാർഢ്യം
text_fieldsNext Story