Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശ്രീകണ്ഠപുരം നഗരസഭ:...

ശ്രീകണ്ഠപുരം നഗരസഭ: നാലിടങ്ങളിൽ എൽ.ഡി.എഫ് മൂന്നും നാലും സ്ഥാനങ്ങളിലൊതുങ്ങി

text_fields
bookmark_border
ശ്രീകണ്ഠപുരം: യു.ഡി.എഫ് മികച്ച വിജയം നേടിയ ശ്രീകണ്ഠപുരം നഗരസഭയിൽ എൽ.ഡി.എഫ് നാല് വാർഡുകളിൽ ഏറെ പിന്നാക്കം പോയി. മൂന്നും നാലും സ്ഥാനത്താണ് നാല് വാർഡുകളിൽ എൽ.ഡി.എഫ് എത്തിയത്. കോൺഗ്രസ് സ്ഥാനാർഥി വിജയിച്ച ചെമ്പന്തൊട്ടി വാർഡിൽ സി.പി.ഐ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ സ്വതന്ത്രൻ രണ്ടാമതെത്തി. കോൺഗ്രസ് നേടിയ കട്ടായി വാർഡിലും പുള്ളിമാൻകുന്ന് വാർഡിലും സി.പി.എം മൂന്നാംസ്ഥാനത്തേക്കാണ് എത്തിയത്. ഈ രണ്ടിടങ്ങളിലും സ്വതന്ത്രർ രണ്ടാം സ്ഥാനം കൈയടക്കുകയായിരുന്നു. അമ്പഴത്തുംചാൽ വാർഡ്‌ കോൺഗ്രസ് നേടിയപ്പോൾ സ്വതന്ത്രന്മാർ രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. ഇടതു സ്വതന്ത്രന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. സി.പി.എമ്മി​ൻെറ ഉറച്ച കോട്ടയായ മൂന്ന് സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തതും വോട്ടുചോർച്ചയുണ്ടായതും മൂന്നും നാലും സ്ഥാനങ്ങളിലേക്ക് എത്തിയതും ഉൾപ്പെടെ ഇടതു നേതൃത്വം പരിശോധിക്കുന്നുണ്ട്.
Show Full Article
TAGS:
Next Story