Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപയ്യാമ്പലത്ത് വാഹനം...

പയ്യാമ്പലത്ത് വാഹനം ഇടിച്ചുകയറ്റിയ സംഭവം: യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
കണ്ണൂർ: പയ്യാമ്പലം ബീച്ച് റോഡിൽ ആളുകൾക്കിടയിൽ വാഹനം ഇടിച്ചുകയറ്റി ആറുപേർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതി അറസ്​റ്റിൽ. കക്കാട്ടെ മിഥുനെയാണ്​ (25) കണ്ണൂർ ടൗൺ പൊലീസ് അറസ്​റ്റുചെയ്തത്. തിങ്കളാഴ്​ച രാത്രിയായിരുന്നു സംഭവം. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഗുരുതര പരിക്കേറ്റ മാട്ടൂൽ സ്വദേശി ഇർഫാനെ ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിഥുൻ ഓടിച്ച കാർ നിയന്ത്രണംവിട്ട് മറ്റൊരു കാറിലും ബൈക്കിലും രണ്ടു സൈക്കിളിലും ഇടിച്ച ശേഷമാണ് നിന്നത്. അശ്രദ്ധയോടെ വാഹനം ഓടിച്ചതിനാണ് മിഥു​ൻെറ പേരിൽ പൊലീസ് കേസെടുത്തത്.
Show Full Article
TAGS:
Next Story