Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒറ്റപ്പെട്ട...

ഒറ്റപ്പെട്ട ആക്രമണങ്ങൾ; ബൂത്ത്​ ഏജൻറുമാർക്ക്​ മർദനം

text_fields
bookmark_border
കണ്ണൂർ: പോളിങ്​​ ദിനത്തിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ട അനിഷ്​ടസംഭവങ്ങൾ. ഏതാനും ഇടങ്ങളിൽ യു.ഡി.എഫ്​ ബൂത്ത്​ ഏജൻറുമാർക്ക്​ മർദനമേറ്റു. കെ. സുധാകരൻ എം.പിയുടെ പ്രസ് സെക്രട്ടറി മനോജ് പാറക്കാടിക്ക്​ ചെങ്ങളായി പഞ്ചായത്തിലെ തട്ടേരി വാർഡിലെ ബൂത്തിൽ മർദനമേറ്റു. കള്ളവോട്ട്​ തടയാൻ ശ്രമിച്ചതിനാണ്​ മർദനം. പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ വാർഡ് 44 വെള്ളൂർ വെസ്​റ്റിലെ​ സ്വതന്ത്ര വനിത സ്ഥാനാർഥി പി.ടി.പി. സാജിദയെ കള്ളവോട്ട്​ തടയാൻ ശ്രമിച്ചതിന് സി.പി.എമ്മുകാർ​ ഭീഷണിപ്പെടുത്തി. ചീഫ് ഏജൻറ്​ ടി.കെ. മുഹമ്മദ്​ റിയാസിന്​ നേരെയും മർദനമുണ്ടായി. ആന്തൂർ അയ്യങ്കോലിൽ സി.പി.എം - ലീഗ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. ഇരു വിഭാഗം പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായി. കള്ളവോട്ട് ചോദ്യം ചെയ്​തതിന് ബൂത്ത് ഏജൻറ്​ നിസാറിന്​ ബൂത്തിനകത്ത് മർദനമേറ്റു. ഇയാളുടെ ചെവിക്ക് മുറിവേറ്റു. സംഭവമറിഞ്ഞ് എത്തിയ ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി ജില്ല പൊലീസ് മേധാവിയെ വിവരമറിയിച്ചതോടെ എസ്.പി യതീഷ് ചന്ദ്ര സ്ഥലത്ത് എത്തി. അവിടെ തടിച്ചുകൂടിനിന്നവരെ എസ്.പി വിരട്ടിയോടിച്ചു. പരിക്കേറ്റ ബൂത്ത് ഏജൻറ്​ നിസാറിനെ അദ്ദേഹം ബൂത്തിൽ ഇരിക്കാൻ സംരക്ഷണം ഏർപ്പെടുത്തി. പരിയാരം ഗ്രാമപഞ്ചായത്തിലെ മാവിച്ചേരിയിൽ യു.ഡി.എഫ് ബൂത്ത് ഏജൻറിന് മർദനമേറ്റു. കള്ളവോട്ട്​ ചോദ്യം ചെയ്​തതിന്​ ബൂത്തിൽ നിന്ന്​ പിടിച്ചുപുറത്താക്കുകയായിരുന്നു. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ആറാം വാര്‍ഡ് ബൂത്ത് ചീഫ് ഏജൻറ്​ പി.പി. അന്‍സിലിന്​ കള്ളവോട്ട്​ ചോദ്യം ചെയ്​തതിന്​ മർദനമേറ്റു. സംഘര്‍ഷം നടന്ന സ്ഥലം കെ. സുധാകരന്‍ എം.പി സന്ദര്‍ശിച്ചു. പോളിങ്​ പൂർത്തിയായ ശേഷം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന്​ ​ചെറിയ അക്രമങ്ങൾ സംബന്ധിച്ച റി​പ്പോർട്ടുകൾ വരുന്നുണ്ട്​. എം.വി. ജയരാജനെ ആക്രമിക്കാൻ ശ്രമമെന്ന്​ പരാതി കണ്ണൂർ: സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജ​ൻെറ വാഹനത്തിന്​ നേരെ ആക്രമണശ്രമമുണ്ടായതായി പരാതി. ​ മയ്യിൽ ചെറുപഴശ്ശിയിലാണ്​ സംഭവം. മുസ്​ലിംലീഗുകാരാണ്​ സംഭവത്തിന്​ പിന്നിലെന്ന്​ സി.പി.എം കുറ്റപ്പെടുത്തി. പോളിങ്ങുമായി ബന്ധപ്പെട്ട്​ ചെറുപഴശ്ശിയിൽ മുസ്​ലിം ലീഗ്​- സി.പി.എം സംഘർഷമുണ്ടായിരുന്നു. വീട്​ ആക്രമിക്കപ്പെട്ട സി.പി.എം പ്രവർത്തകൻ ത്വയ്യിബ്​ മയ്യിൽ ആശുപത്രിയിൽ ചികിത്സയിലാണ്​. തിങ്കളാഴ്​ച രാത്രി ഏ​േഴാടെ ത്വയ്യിബി​ൻെറ വീട്​ സന്ദർശിക്കാൻ പോയ ത​ൻെറ വാഹനം ഒരുസംഘം ലീഗുകാർ വളയുകയും ആ​ക്രോശിക്കുകയുമായിരുന്നുവെന്ന്​ എം.വി. ജയരാജൻ പറഞ്ഞു. സ്ഥലത്ത്​ സംഘർഷാവസ്​ഥ നിലനിൽക്കുകയാണ്​. ചെറുപഴശ്ശിയിൽ സി.പി.എം തങ്ങളുടെ പ്രവർത്ത​കരെ അക്രമിച്ചുവെന്ന പരാതിയുമായി മുസ്​ലിംലീഗും രംഗത്തുണ്ട്​. പരിക്കേറ്റ നാല്​ മുസ്​ലിം ലീഗുകാരെ ​കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ​ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story