കണ്ണൂര്‍: പരാജയഭീതി പൂണ്ട സി.പി.എം കണ്ണൂര്‍ ജില്ലയില്‍ വ്യാപക അക്രമവും ബൂത്ത് പിടിത്തവും നടത്തിയതായി െക. സുധാകരൻ എം.പി, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി എന്നിവർ കുറ്റപ്പെടുത്തി. വെബ് കാസ്റ്റിങ് ഉൾപ്പെടെ എല്ലാ സുരക്ഷാ ക്രമീകരണവും നടത്തിയെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഹൈകോടതിക്ക് നൽകിയ ഉറപ്പ് നിലനില്‍ക്കെയാണ് അക്രമവും ബൂത്ത് പിടിത്തവും അരങ്ങേറിയത്. പരിയാരം കുറ്റേരി വില്ലേജില്‍ ചെറിയൂര്‍, പനങ്ങാട്ടൂര്‍, തലോറ എന്നിവിടങ്ങളിലും വ്യാപകമായി ബൂത്ത് ഏജൻറുമാര്‍ക്ക് നേരെ അക്രമം ഉണ്ടായി. തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ കാക്കയംചാല്‍, അമ്പലം വാര്‍ഡ്, പുഴക്കുളങ്ങര വാര്‍ഡ് എന്നിവിടങ്ങളില്‍ കള്ളവോട്ട് ചെയ്യുന്നത് ഏജൻറുമാർ ചലഞ്ച് ചെയ്തപ്പോള്‍ ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരായി. പൊലീസും പോളിങ് ഉദ്യോഗസ്ഥരും സി.പി.എമ്മിൻെറ അതിക്രമങ്ങള്‍ക്ക് കൂട്ട് നില്‍ക്കുകയായിരുന്നുവെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2020 12:01 AM GMT Updated On
date_range 2020-12-15T05:31:54+05:30സി.പി.എം ബൂത്ത് പിടിത്തം നടത്തിയെന്ന് കോൺഗ്രസ്
text_fieldsNext Story