Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2020 12:00 AM GMT Updated On
date_range 14 Dec 2020 12:00 AM GMTബൂത്തിൽ സൗകര്യമില്ല; എം.പി ഇടപെട്ട് പരിഹരിച്ചു
text_fieldsbookmark_border
കണ്ണൂർ: പയ്യാമ്പലം ഗേൾസ് സ്കൂളിൽ ഒരുക്കിയ ബൂത്തിൽ വോട്ടർമാർക്ക് വോട്ടുരേഖപ്പെടുത്തി മടങ്ങാൻ മതിയായ സൗകര്യമില്ലാത്തതിനെ തുടർന്ന് യു.ഡി.എഫ് പ്രതിഷേധം. കണ്ണൂർ കോർപറേഷൻ 53ാം ഡിവിഷനിലെ ആദ്യ ബൂത്തിലാണ് വോട്ടർമാർ പുറത്തിറങ്ങുന്ന വഴിയിൽ കുത്തനെയുള്ള പടവുകൾ അസൗകര്യം തീർത്തത്. പ്രായമുള്ളവർക്കും ശാരീരിക അവശതകൾ ഉള്ളവർക്കും ഇൗ വഴി പോകാൻ ബുദ്ധിമുട്ടാണെന്നും വിഷയം പരിഹരിക്കണമെന്നും ഞായറാഴ്ച വൈകീേട്ടാടെ യു.ഡി.എഫ് പ്രവർത്തകർ ആവശ്യപ്പെട്ടു. ഉയർന്ന ഉദ്യോഗസ്ഥരോട് അന്വേഷിച്ച ശേഷം പറയാമെന്നായിരുന്നു ബൂത്തിൽ ഡ്യൂട്ടിയുണ്ടായിരുന്നവർ അറിയിച്ചത്. കെ. സുധാകരൻ എം.പി സ്ഥലത്തെത്തിയതിനെ തുടർന്നാണ് വിഷയം പരിഹരിച്ചത്. ഉദ്യോഗസ്ഥർ പടവുകളിൽ കല്ലുപാകി ഉയരം കുറച്ചു. photo: sudhakaran at payambalam school പയ്യാമ്പലം ഗേൾസ് സ്കൂളിലെ ബൂത്തിൽ വോട്ടർമാർക്ക് അസൗകര്യം തീർക്കുന്ന പടവുകൾ കെ. സുധാകരൻ എം.പി പരിശോധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story