Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎൻ.​െഎ.എ അന്വേഷണം...

എൻ.​െഎ.എ അന്വേഷണം നീളുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക്​ -–പി.കെ. കൃഷ്​ണദാസ്

text_fields
bookmark_border
കണ്ണൂര്‍: ശബരിമലയില്‍ യുവതികളെ കയറ്റി ജനനായകനാകാന്‍ ആഗ്രഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അധോലോക നായകനായി മാറിയെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്​ണദാസ്. കണ്ണൂര്‍ പ്രസ്​ക്ലബില്‍ 'തദ്ദേശപ്പോര്​' സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനപരമായി ഉന്നതസ്ഥാനത്തുള്ള മുഖ്യമന്ത്രി, സ്​പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ കളങ്കിതരാണ്. എൻ.​െഎ.എ അന്വേഷണത്തി​ൻെറ കുന്തമുന നീളുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണ്. ദേശദ്രോഹവുമായി ബന്ധപ്പെട്ട് എൻ.​െഎ.എ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസും ഇടം പിടിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ്. കളങ്കിതനായ മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്​. എൻ.ഡി.എ മികച്ച മുന്നേറ്റം നടത്തുന്നതോടൊപ്പം കേരളത്തിലെ രാഷ്​ട്രീയ സമവാക്യങ്ങളില്‍ ഗുണകരമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിനോസറുകള്‍ക്ക് വന്നതു പോലുള്ള വംശനാശമാണ് കോണ്‍ഗ്രസിന് വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്​ക്ലബ് പ്രസിഡൻറ്​ എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story