Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേരളം ഭരിക്കുന്നത്...

കേരളം ഭരിക്കുന്നത് കോവിഡിനെ വെല്ലുന്ന മഹാമാരി –ചെന്നിത്തല

text_fields
bookmark_border
പയ്യന്നൂർ: കോവിഡിനെക്കാൾ വലിയ മഹാമാരിയാണ് കേരളം ഭരിക്കുന്നതെന്നും പിണറായി വിജയനെന്ന ഈ മഹാമാരിയെ തുരത്താൻ കേരള ജനത ഒന്നടങ്കം തീരുമാനിച്ചു കഴിഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പയ്യന്നൂർ നഗരസഭ 38ാം വാർഡ് യു.ഡി.എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാറി​ൻെറ എല്ലാ അഴിമതിയും പ്രതിപക്ഷ നേതാവെന്ന നിലയിൽ പുറത്തുകൊണ്ടുവരുമെന്നും ഇതി​ൻെറ പേരിൽ ജയിലിലടച്ചാലും പ്രശ്​നമില്ലെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട ചെറുപ്പക്കാർ ജോലിയില്ലാതെ കഷ്​ടപ്പെടുമ്പോൾ 10ാം ക്ലാസ് പോലും പാസാകാത്ത സ്വപ്​ന സുരേഷിനെ പോലെയുള്ളവരെയാണ് സർക്കാർ മൂന്നു ലക്ഷവും നാല് ലക്ഷവും ശമ്പളം നൽകി പിൻവാതിലിൽ കൂടി നിയമിക്കുന്നത്. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളെ കുറിച്ചടക്കം ഗുരുതര ആരോപണമുയര്‍ന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയാറാകാത്തത് ഭയം കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു. എം. അബ്​ദുല്ല അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. മാത്യു, എം. നാരായണൻ കുട്ടി, എം.കെ. രാജൻ, എ.പി. നാരായണൻ, എം. പ്രദീപ് കുമാർ, വി.കെ.പി. ഇസ്​മായിൽ, ഡി.കെ. ഗോപിനാഥ്, കെ. ജയരാജ്, ബി. സജിത് ലാൽ, കെ.വി. കൃഷ്​ണൻ, വി.പി. സുഭാഷ്, കെ.വി. ഭാസ്​കരൻ, പിലാക്കാൽ അശോകൻ, ടി. കുഞ്ഞികൃഷ്​ണൻ, എ. റുക്​നുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story