Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനടുക്കം വിട്ടുമാറാതെ...

നടുക്കം വിട്ടുമാറാതെ ഉമൈബ

text_fields
bookmark_border
ഇരിക്കൂർ: അലക്കുന്നതിനിടെ ഗർത്തത്തിൽ ആണ്ടുപോയി കിണറ്റിലെത്തിയ ഉമൈബക്ക്​ സംഭവിച്ചതൊന്നും ഒാർത്തെടുക്കാൻ പറ്റുന്നില്ല. വൻ അപകടത്തിൽനിന്ന്​ രക്ഷപ്പെ​െട്ടങ്കിലും നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഇരിക്കൂർ ആയിപ്പുഴയിൽ വ്യാഴാഴ്​ചയായിരുന്നു​ അപൂർവ സംഭവം. കിണാക്കൂൽ ആലക്കണ്ടിയിലെ അയൂബി​ൻെറ ഭാര്യ ഉമൈബയാണ്​ (46)​ അപകടത്തിൽപെട്ടത്​. വീട്ടുമുറ്റത്ത്​​ അലക്കുന്നതിനിടെ പെ​െട്ടന്ന്​ മണ്ണിടിഞ്ഞ്​ ഗർത്തം രൂപപ്പെടുകയും ഉമൈബ ഭൂമിക്കടിയിലേക്ക്​ താണുപോവുകയുമായിരുന്നു. തുടർന്ന്​ ഗർത്തത്തിനടിയിലൂടെ വഴുതി അഞ്ച്​ മീറ്റർ അകലെയുള്ള അടുത്ത വീട്ടിലെ കിണറ്റിലെത്തി. ബക്കറ്റിലെ മലിനജലം ഒഴിച്ചുകളയുന്നതിനിടെയാണ്​ നിന്ന ഭാഗത്ത്‌ ഗർത്തം രൂപപ്പെട്ടതും അതിലൂടെ ഭൂമിക്കടിയിലേക്ക് സാവധാനത്തിൽ താഴ്ന്ന് പോയതുമെന്നും ഇവർ പറയുന്നു. വീടി​ൻെറ മുറ്റം മുഴുവനും ഇൻറർലോക്ക് ചെയ്​തതായിരുന്നു. എന്നിട്ടും ഭൂമി പിളർന്ന് താഴുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന്​ തിരിച്ചറിയുന്നതിനുമുമ്പ്​ ഒരു കിണറ്റിനടിയിൽ എത്തിയെന്ന്​ മനസ്സിലായി. എന്നാൽ, ഏതു കിണറാണെന്നോ എവിടെയാണെന്നോ മനസ്സിലായിരുന്നില്ല. ഉച്ചത്തിൽ കരഞ്ഞുവിളിക്കുകയായിരുന്നു -ഉമൈബ പറഞ്ഞു. ശബ്​ദം കേട്ട് ഓടിയെത്തിയ വീട്ടുടമ ത്വാഹിറ നാട്ടുകാരെ അറിയിച്ചു. നാട്ടുകാർ ഓടിയെത്തി കസേര കയറിൽകെട്ടി കിണറിൽ താഴ്ത്തിക്കൊടുത്തു. അങ്ങനെയാണ്​ പുറത്തെത്തിച്ചത്​. കാര്യമായ പരിക്കുകളൊന്നും പറ്റാതെ രക്ഷപ്പെട്ടതിൽ ഉമൈബ ദൈവത്തിന്​ നന്ദി പറയുകയാണ്​. ​അതിനിടെ, വെള്ളിയാഴ്​ച കണ്ണൂർ സർവകലാശാലയിൽനിന്ന് ഭൂഗർഭ വിഭാഗം മേധാവിയും ജീവനക്കാരും മൈനിങ്​​ ആൻഡ്​ ജിയോളജി വകുപ്പ്​ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂഗർഭ ജല അതോറിറ്റി വിഭാഗം അധികൃതരും സ്ഥലം സന്ദർശിക്കും. ഭൂമിക്കടിയിലൂടെ ഉറവവെള്ളം ശക്തിയായി ഒഴുകി ആഴത്തിലുള്ള ഗർത്തങ്ങളും ഗുഹകളും രൂപപ്പെടാറുണ്ടെന്നും അതായിരിക്കാം ഇവിടെ സംഭവിച്ചതെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. കിണറി​ൻെറ അടിഭാഗം ചെങ്കല്ല് കൊണ്ട് കെട്ടി സംരക്ഷിക്കാനും ഉദ്യോഗസ്​ഥർ നിർദേശം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story