Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2020 12:02 AM GMT Updated On
date_range 11 Dec 2020 12:02 AM GMTഅഴിമതിക്കെതിരെയുള്ള പോരാട്ടം തുടങ്ങേണ്ടത് ഗ്രാമങ്ങളിൽ നിന്ന് -മുനവറലി ശിഹാബ് തങ്ങൾ
text_fieldsbookmark_border
അഞ്ചരക്കണ്ടി: അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായി സർക്കാറിനെതിരെയുള്ള പോരാട്ടം തുടങ്ങേണ്ടത് ഗ്രാമസഭകളിൽ നിന്നും വാർഡ് തലത്തിൽ നിന്നുമാണെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. വേങ്ങാട് ചാലുപറമ്പിൽ നടന്ന യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പ് ഇതിനൊരു അവസരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.സി.സി സെക്രട്ടറി സി. രഘുനാഥ് പ്രചാരണം ഉദ്ഘാടനം ചെയ്തു. സി.പി. സലീം അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻ കല്ലായി, കൂർമ ജയൻ, കെ.എൻ. മുഹമ്മദ്, കെ.എൻ. ഹുസൈൻ, വി.കെ. മുഹമ്മദ്, കെ.പി. ബീരാൻ ഹാജി, സി.പി. ഷുഹൈബ്, ടി. അബ്ദുൽ ഖാദർ, പൊയിൽ ഹുസൈൻ, സി.പി. സമീർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story