Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനരേന്ദ്ര മോദിയും...

നരേന്ദ്ര മോദിയും കൂട്ടരും കർഷകരുടെ വളയത്തിൽ -മന്ത്രി എം.എം. മണി

text_fields
bookmark_border
കേളകം: നരേന്ദ്ര മോദിയും കൂട്ടരും കർഷകരുടെ വളയത്തിലാണെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. കേളകത്തെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിനു വരുന്ന രാജ്യത്തെ കർഷകർ ഡൽഹി വളഞ്ഞിരിക്കുകയാണ്. കൃഷിക്കാരെ കുത്തകകൾക്ക് അടിയറ വെക്കുന്ന, അവരുണ്ടാക്കുന്ന ഉൽപന്നങ്ങൾ കുത്തക മുതലാളിമാർക്ക് കൊള്ളയടിക്കാൻ അവസരം നൽകുന്ന നിയമങ്ങളാണ് കേന്ദ്ര സർക്കാർ പാസാക്കിയിരിക്കുന്നത്. ആ നിയമങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ്-എം ജില്ല കമ്മിറ്റിയംഗം ബിനോയ് കാഞ്ഞിരക്കുളം അധ്യക്ഷതസവഹിച്ചു. എൻ.സി.പി സംസ്ഥാന സെക്രട്ടറി കെ.കെ. രാജൻ, സി.പി.എം ജില്ല സെക്ര​േട്ടറിയറ്റംഗം പി. പുരുഷോത്തമൻ. ജില്ല കമ്മിറ്റിയംഗം കെ. മനോഹരൻ, കേളകം ലോക്കൽ സെക്രട്ടറി സി.പി. ഷാജി, എ. രാജൻ, സി.ടി. അനീഷ്, മൈഥിലി രമണൻ, തങ്കമ്മ സ്കറിയ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story