Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധം ഫലം കണ്ടു;...

പ്രതിഷേധം ഫലം കണ്ടു; തിരുമേനിയിൽ ഓവുചാല്‍ പൊളിച്ചുനീക്കിത്തുടങ്ങി

text_fields
bookmark_border
റോഡിനേക്കാള്‍ ഉയരത്തില്‍ നിര്‍മിച്ച ഓവുചാൽ വ്യാപാരസ്ഥാപനങ്ങളിൽ കയറാൻ പ്രയാസമുണ്ടാക്കുന്ന രീതിയിലായിരുന്നു ചെറുപുഴ: മഞ്ഞക്കാട് -തിരുമേനി - മുതുവം റോഡ്​ നവീകരണത്തി​ൻെറ ഭാഗമായി തിരുമേനി ടൗണില്‍ നിർമിച്ച ഓവുചാല്‍ പൊളിച്ചുനീക്കുന്ന നടപടി തുടങ്ങി. റോഡിനേക്കാള്‍ ഉയരത്തില്‍ അശാസ്ത്രീയമായി നിര്‍മിച്ച്​, വ്യാപാരസ്ഥാപനങ്ങളിലേക്ക് ആളുകള്‍ക്ക് വരാന്‍ പ്രയാസമുണ്ടാക്കുന്ന രീതിയിലായിരുന്നു ഓവുചാല്‍. മഴപെയ്യുമ്പോള്‍ മലിനജലം ഓവുചാലില്‍ കൂടി ഒഴുകാതെ റോഡിലൂടെ ഒഴുകുന്നതും പരാതിക്കിടയാക്കിയിരുന്നു. ഇതിനെതിരെ വ്യാപാരികള്‍ ഉള്‍പ്പെടെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെ കിഫ്ബി അധികൃതര്‍, രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരികള്‍, കരാറുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഓവുചാലി​ൻെറ ഉയരം കുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. തീരുമാനപ്രകാരം 25 സൻെറിമീറ്റര്‍ ഉയരമാണ് കുറക്കുന്നത്. കഴിഞ്ഞദിവസം ഓവുചാലിനു മുകളിലെ സ്ലാബുകള്‍ നീക്കിയിരുന്നു. പിന്നാലെ കോണ്‍ക്രീറ്റ് മെഷീന്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് പാളികള്‍ മുറിച്ചുമാറ്റി ഉയരം കുറച്ചുതുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story