Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡ് പ്രതിസന്ധി;...

കോവിഡ് പ്രതിസന്ധി; തലശ്ശേരി ചിത്രവാണി തിയറ്ററും നഷ്​ടസ്മൃതിയിലേക്ക്...

text_fields
bookmark_border
തലശ്ശേരി: നഗരമധ്യത്തിൽ തലയുയർത്തിനിൽക്കുന്ന ചിത്രവാണി തിയറ്ററും നഷ്​ടസ്മൃതിയിലേക്ക്. തലശ്ശേരിയിലെയും സമീപ പ്രദേശങ്ങളിലെയും ചലച്ചിത്ര പ്രേമികളുടെ ഇഷ്​ട വിനോദ കേന്ദ്രമായിരുന്നു ഈ തിയറ്റർ. കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാസങ്ങളായി തിയറ്റർ അടഞ്ഞുകിടക്കുകയായിരുന്നു. വരുമാനം മുടങ്ങിയതോടെ ഉടമ തിയറ്റർ വിൽപന നടത്തി. അഞ്ച് പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ് ഒ.വി റോഡിലെ സൗകര്യപ്രദമായ ഈ തിയറ്റർ. ത്രീഡി, ഡോൾബി, ഡി.ടി.എസ് ശബ്​ദ, വെളിച്ച സംവിധാനത്തിലൂടെ ആസ്വാദകർക്ക് ദൃശ്യവിസ്മയങ്ങൾ പകർന്നുനൽകിയ ഈ തിയറ്റർ ഇല്ലാതാകുന്നത് തലശ്ശേരിക്കാരെ സംബന്ധിച്ചിടത്തോളം വലിയ നഷ്​ടമാണ്. വടകരക്കാരായ പ്രവാസികളാണ് നഗരത്തിലെ കണ്ണായ സ്ഥലത്തുള്ള ഈ സ്ഥാപനം വിലക്കുവാങ്ങിയത്. ഇവിടെ ഇനി ചലച്ചിത്ര പ്രദർശനത്തിനായി തിയറ്റർ നിലനിർത്തുമോ എന്നത് അവ്യക്തമാണ്​. വീനസ്, മുകുന്ദ്, പ്രഭ, ലോട്ടസ്, പങ്കജ് തിയറ്ററുകൾക്ക് പിന്നാലെ ചിത്രവാണിയും ഓർമയാകുമോ എന്ന ഭയമാണ്​ തലശ്ശേരിക്കാർക്ക്. 1969ലാണ് ചിത്രവാണിയുടെ പിറവി. പത്തിലേറെ പാർട്ണർമാരുടെ സംയുക്ത സംരംഭമായ ഈ തിയറ്റർ ആദ്യകാലങ്ങളിൽ ഏറെ ലാഭകരമായിരുന്നു. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന മലയാളത്തിലെ ആദ്യ ത്രീഡി വിസ്മയം പ്രേക്ഷകർ അനുഭവവേദ്യമാക്കിയത് ചിത്രവാണിയുടെ പ്രത്യേക സ്ക്രീനിലൂടെയായിരുന്നു. നഗരത്തിനകത്തും പുറത്തുമുള്ള പ്രേക്ഷകർ ഈ ചിത്രം കാണാൻ ചിത്രവാണിയിലേക്ക് ഒഴുകിയെത്തിയിരുന്നു. ചലച്ചിത്ര രംഗത്ത് തലശ്ശേരിക്കിത് ചരിത്രംതന്നെയായിരുന്നു. രണ്ടുമാസക്കാലം നിറഞ്ഞ സദസ്സിലായിരുന്നു കുട്ടിച്ചാത്ത​ൻെറ റെ​േക്കാർഡ് പ്രദർശനം. സമീപകാലത്ത് ചലച്ചിത്ര മേഖലയിലുണ്ടായ മാറ്റവും തിയറ്ററുകളുടെ ആധുനികവത്കരണത്തോടെയും ചിത്രവാണിയിൽ കാണികൾ കുറഞ്ഞു. തലശ്ശേരിയിൽ നൂതന സംവിധാനങ്ങളോടുകൂടിയ ലിബർട്ടി തിയറ്റർ കോംപ്ലക്സ് മാത്രമാണ് ഇനിയുള്ളത്. നടൻ ദിലീപി​ൻെറ ജാക്ക് ആൻഡ്​ ഡാനിയലാണ് ചിത്രവാണി തിയറ്ററിൽ അവസാനമായി പ്രദർശിപ്പിച്ചത്. -എൻ. സിറാജുദ്ദീൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story