Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണിച്ചാറിൽ സ്​കൂൾ...

കണിച്ചാറിൽ സ്​കൂൾ പി.ടി.എ പ്രസിഡൻറുമാർ മത്സരരംഗത്ത്

text_fields
bookmark_border
കേളകം: സ്​കൂൾ പി.ടി.എ പ്രസിഡൻറുമാർ അങ്കത്തട്ടിലിറങ്ങിയ തെരഞ്ഞെടുപ്പാണ് കണിച്ചാറിലേത്​. ഒരു വാർഡിൽ, തൊട്ടടുത്തുള്ള രണ്ട് സ്​കൂളുകളിലെ മദർ പി.ടി.എ പ്രസിഡൻറുമാർ നേരിട്ട് ഏറ്റുമുട്ടുന്ന കാഴ്​ചയും ഇവിടെയുണ്ട്. പതിനൊന്നാം വാർഡായ കൊളക്കാട് സാൻതോം ഹയർ സെക്കൻഡറി സ്​കൂൾ മദർ പി.ടി.എ പ്രസിഡൻറ്​ സുരുവി റിജോയാണ് കോൺഗ്രസ് സ്ഥാനാർഥി. എതിരെ മത്സരിക്കുന്നത് തൊട്ടടുത്തുള്ള കാപ്പാട് സൻെറ്​ സെബാസ്​റ്റ ്യൻസ് യു.പി സ്​കൂൾ മദർ പി.ടി.എ പ്രസിഡൻറായ സോളി സജി. ഇടതു മുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥിയാണ് സോളി. കാപ്പാട് സൻെറ്​ സെബാസ്​റ്റ ്യൻസ് യു.പി സ്​കൂൾ പി.ടി.എ പ്രസിഡൻറ്​ സന്തോഷ് പെരേപ്പാടനാണ് പത്താം വാർഡായ ഓടപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥി. ഏഴാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി സിനോ ജോസാണ് ജനവിധി തേടുന്ന മറ്റൊരു പി.ടി.എ പ്രസിഡൻറ്​. മത്സരമൊക്കെ ഉണ്ടെങ്കിലും തങ്ങളെല്ലാം പണ്ടേ സുഹൃത്തുക്കൾ ആണെന്നും ജയിച്ചാലും തോറ്റാലും സൗഹൃദം കളയില്ലെന്നും നാല് പി.ടി.എ പ്രസിഡൻറുമാരും ഒരേ സ്വരത്തിൽ പറയുന്നു. photo:kel pta president kannichar കണിച്ചാറിൽ മത്സരരംഗത്തുള്ള സ്​കൂൾ പി.ടി.എ പ്രസിഡൻറുമാർ
Show Full Article
TAGS:
Next Story