Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിട്ടി മേഖലയിൽ...

ഇരിട്ടി മേഖലയിൽ പശുമോഷണം പതിവാകുന്നു

text_fields
bookmark_border
ഇരിട്ടി: മേഖലയിൽ തൊഴുത്തിൽ കെട്ടിയ പശുവിനെ മോഷ്​ടിക്കുന്നത് വ്യാപകമാവുന്നതായി പരാതി. എടക്കാനം ചേളത്തൂരിലെ അനന്തോത്ത് ഹൗസിൽ വി.എം. പ്രമോദി​ൻെറ മൂന്നു വയസ്സുള്ള മൂരിക്കുട്ടനെയാണ് മോഷ്​ടാക്കൾ കടത്തിക്കൊണ്ടുപോയത്. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം ഉളിയിൽ ആവിലാട് റോഡിലെ മട്ടമ്മൽ ഹൗസിൽ മോഹന​ൻെറ ഉടമസ്ഥതയിലുള്ള പശുവിനെയും മോഷ്​ടിച്ചതായി മട്ടന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചയാണ് മോഹന​ൻെറ വീടിനോട് ചേർന്ന തൊഴുത്തിൽ കെട്ടിയ മൂന്നുമാസം ഗർഭിണിയായ പശുവിനെ മോഷ്​ടാക്കൾ കടത്തിക്കൊണ്ട് പോയത്. ആദ്യദിനം പശു കെട്ടഴിഞ്ഞ് പോയതാണെന്ന സംശയത്തെ തുടർന്ന് സമീപപ്രദേശങ്ങളിലൊക്കെ തിരഞ്ഞെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. തുടർന്നാണ് മോഹനൻ പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ കേസെടുത്ത് മട്ടന്നൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് എടക്കാനം ചേളത്തൂരിലും കന്നുകാലി മോഷണം നടന്നത്. ഇതിനിടെ ഉളിയിലും എടക്കാനത്തിനും മധ്യേയുള്ള മുത്തപ്പൻ കരിക്കടുത്ത് ആളൊഴിഞ്ഞ പറമ്പിൽ പശുവി​ൻെറ അവശിഷ്​ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മോഷ്​ടിച്ച പശുവിനെ ഇവിടെ വെച്ച് ഇറച്ചിക്കായി അറുത്തതാണെന്നാണ് സൂചന. മോഷ്​ടാക്കളെ പിടികൂടി നിയമത്തി​ൻെറ മുന്നിൽ കൊണ്ടുവരണമെന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നും എടക്കാനം ക്ഷീരകർഷകർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story