Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2020 11:59 PM GMT Updated On
date_range 4 Dec 2020 11:59 PM GMTശ്രീകണ്ഠപുരത്ത് ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് യു.ഡി.എഫ് പ്രകടനപത്രിക
text_fieldsbookmark_border
ശ്രീകണ്ഠപുരം: തുടർഭരണത്തിന് വോട്ടു തേടി ശ്രീകണ്ഠപുരത്ത് ജനകീയ പദ്ധതികൾ പ്രഖ്യാപിച്ച് യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി. കെ.സി. ജോസഫ് എം.എൽ.എ പ്രകാശനം നിർവഹിച്ചു. അഴിമതിയും മറ്റു ജനവിരുദ്ധ നയങ്ങളും മാത്രം നടത്തിയ സംസ്ഥാന സർക്കാറിനെതിരായ വിധിയെഴുത്തായി തെരഞ്ഞെടുപ്പ് ഫലം മാറുമെന്നും കെ.സി. ജോസഫ് പറഞ്ഞു. അർഹരായവർക്കെല്ലാം വീട്, ശ്രീകണ്ഠപുരം ബസ്സ്റ്റാൻഡും നഗരവും ഹൈടെക് ആക്കൽ, കൂട്ടുംമുഖം സി.എച്ച്.സിയിൽ കിടത്തിച്ചികിത്സ, എല്ലാ വാർഡുകളിലും വനിത തൊഴിൽ സംരംഭങ്ങൾ, കൂടുതൽ തൊഴിലുറപ്പ് പദ്ധതി, ഗ്യാസ് ശ്മശാനം, കർഷകക്ഷേമ പദ്ധതി, പട്ടിക വിഭാഗങ്ങൾക്ക് വിവിധ പദ്ധതി, യുവജനങ്ങൾക്കായി ജോബ് ഫെസ്റ്റ്, സ്പോർട്സ് അക്കാദമി, വിശപ്പ് രഹിത പട്ടണം പദ്ധതി, സമ്പൂർണ കുടിവെള്ള പദ്ധതി, വൈഫൈ നഗരം, സമ്പൂർണ തെരുവുവിളക്ക്, കൃഷിഭവന് സ്വന്തം കെട്ടിടം, ശ്രീകണ്ഠപുരത്ത് ഫയർ സ്‌റ്റേഷൻ, മിനി സിവിൽ സ്‌റ്റേഷൻ, ടാക്സി സ്റ്റാൻഡ്, പൊതുജനങ്ങൾക്ക് പ്രതിമാസ ആശയ വിനിമയ പരിഹാര സെൽ പദ്ധതി, ശ്രീകണ്ഠപുരം ഫെസ്റ്റ്, ആധുനിക അറവുശാല തുടങ്ങിയ നിരവധി പദ്ധതികളാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story