Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീട്ടിൽ നിർത്തിയിട്ട...

വീട്ടിൽ നിർത്തിയിട്ട കാർ തീയിട്ടു

text_fields
bookmark_border
തളിപ്പറമ്പ്: കോടതിക്കു സമീപത്തെ നശിപ്പിച്ചു. സ്കൈ ഇംപക്സ് സ്ഥാപനയുടമ ചട്ടീരകത്ത് അലിപ്പിയുടെ ഹ്യൂണ്ടായി ക്രെറ്റ കാറാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച പുലർച്ച 12.15നായിരുന്നു സംഭവം. വാഹനത്തി​ൻെറ ടയർ പൊട്ടുന്ന ശബ്​ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. രണ്ടുപേർ ഇരുചക്രവാഹനത്തിൽ കയറി രക്ഷപ്പെടുന്നതാണ്​ വീട്ടുകാർ കണ്ടത്​. വാഹനം പകുതിയോളം കത്തിയിരുന്നു. ഉടന്‍ പൊലീസിലും അഗ്​നിശമനസേനയിലും വിവരമറിയിച്ചു. തളിപ്പറമ്പ് ഫയർ സ്​റ്റേഷന്‍ ഓഫിസര്‍ കെ.പി. ബാലകൃഷ്ണ​ൻെറ നേതൃത്വത്തിലാണ് തീയണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. സംഭവസ്ഥലത്തുനിന്ന്​ തീപ്പെട്ടിയും കത്തിക്കാനുപയോഗിച്ചതെന്നു കരുതുന്ന ടർപൻറയിൻ കുപ്പിയും പൊലീസ് കണ്ടെടുത്തു. തളിപ്പറമ്പ്​ എസ്.ഐ പി.സി. സഞ്ജയ്‌ കുമാറി​ൻെറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story