Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2020 12:00 AM GMT Updated On
date_range 4 Dec 2020 12:00 AM GMTസൗത്ത് അണിയാരം മസ്ജിദ് അൽ ആലിയ ഉദ്ഘാടനം
text_fieldsbookmark_border
പെരിങ്ങത്തൂർ: സൗത്ത് അണിയാരത്ത് നവീകരിച്ച മസ്ജിദ് അൽ ആലിയ സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡൻ്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. മസ്ജിദ് പ്രസിഡൻ്റ് കുറുവാളി മമ്മു ഹാജി അധ്യക്ഷത വഹിച്ചു. പ്രാർത്ഥനക്ക് സമസ്ത ട്രഷറർ ചേലക്കാട് മുഹമ്മദ് മുസ്ല്യാർ നേതൃത്വം നൽകി. ജുമുഅ പ്രഖ്യപനവും ഉദ്ബോധനവും സമസ്ത സെക്രട്ടറി കൊയ്യോട് പി.പി. ഉമർ മുസ്ല്യാർ നടത്തി. മസ്ജിദ് നിർമ്മാണ കമ്മിറ്റിക്കുള്ള ഉപഹാര സമർപണം സമസ്ത കേന്ദ്ര മുശാവറ അംഗം ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാരും, ഉസ്താദുമാർക്കുള്ള ഉപഹാരം എസ്.ബി.പി. തങ്ങളും നിർവ്വഹിച്ചു. ടി.കെ. ഹനീഫ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.വി. കുട്ടി ഹസ്സൻ ദാരിമി, ടി.കെ. ഉമ്മർ മുസ്ല്യാർ, ജുനൈദ് സഅദി, റഫീഖ് സക്കരിയ ഫൈസി, സൈനുൽ ആബിദീൻ സഫാരി, എൻ.എ. അബൂബക്കർ മാസ്റ്റർ,അഡ്വ. കെ. ശുഹൈബ് തങ്ങൾ, അബ്ദുൽ അസീസ് ഫൈസി മീനങ്ങാടി, ആർ.വി. അബൂബക്കർ യമാനി, ഡോ.സി. അബൂബക്കർ, കെ.പി. അബ്ദുല്ല ഹാജി,സി.എച്ച്. അബൂബക്കർ മുസ്ല്യാർ, സുഹൈൽ റഹ്മാനി, കെ.പി. സമീർ, അഷറഫ് കല്ലുങ്കൽ, റസാഖ് ദാറുൽ ഫത്താഹ്, പി.കെ. അബ്ദുൽ ഗഫൂർ, സംബന്ധിച്ചു. എൻ.എ. ഇസ്മായിൽ മാസ്റ്റർ സ്വാഗതവും വി.പി. അഷറഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story