Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ല പഞ്ചായത്ത്​...

ജില്ല പഞ്ചായത്ത്​ ഡിവിഷൻ അഴീക്കോട്​

text_fields
bookmark_border
ഇരുമുന്നണികൾക്കും പ്രതീക്ഷയുള്ള അഴീക്കോട്​ കണ്ണൂർ: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്​ സ്വതന്ത്രനെ വിജയിപ്പിച്ച ജില്ല പഞ്ചായത്ത്​ അഴീക്കോട്​ ഡിവിഷൻ ഇത്തവണ ഇരുമുന്നണികൾക്കും നൽകുന്നത്​ വിജയ പ്രതീക്ഷകൾ. കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കുമെന്ന്​ ഇടതുമുന്നണി പ്രതീക്ഷിക്കു​േമ്പാൾ കഴിഞ്ഞ തവണത്തെ വിജയിയുടെ കുറഞ്ഞ ഭൂരിപക്ഷമാണ്​ യു.ഡി.എഫിന്​ പ്രതീക്ഷ നൽകുന്നത്​. ഡിവിഷ​ൻെറ രാഷ്​ട്രീയ സ്വഭാവം പരിഗണിക്കു​േമ്പാൾ മുൻതൂക്കം ഇടതുമുന്നണിക്കുതന്നെയാണ്​. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്വതന്ത്രൻ ​െക.പി. ജയബാലൻ 2024 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്​ ജയിച്ചത്​. അദ്ദേഹത്തിന്​ 18,893 വോട്ട്​ കിട്ടിയപ്പോൾ യു.ഡി.എഫ്​ സ്​ഥാനാർഥി രജിത്​ നാറാത്തിന്​ 16,869 വോട്ടും ബി.ജെ.പിയിലെ സി.കെ. സുരേഷ്​ വർമക്ക്​ 6,088 വോട്ടും കിട്ടി. വെൽഫെയർ പാർട്ടി സ്​ഥാനാർഥി പി.ബി.എം. ഫർമിസിന്​ 934 വോട്ടുകളാണ്​ ലഭിച്ചത്​. ജില്ലയുടെ പ്രധാന വ്യവസായ സ്​ഥാപനങ്ങൾ ഉൾക്കൊള്ളുന്നതാണ്​ ഡിവിഷൻ. അഴീക്കൽ തുറമുഖം, മത്സ്യ മേഖല, കൈത്തറി ഉൾപ്പെടെയുള്ളവയും ഡിവിഷനിൽ ഉൾപ്പെടും. പരമ്പരാഗതമായി സി.പി.എമ്മി​ൻെറ ശക്​തി കേന്ദ്രമാണ്​ അഴീക്കോട്​ ജില്ല പഞ്ചായത്ത്​ ഡിവിഷൻ. ഒരുകാലത്ത്​ സി.പി.എമ്മി​ൻെറ കൈവശമായിരുന്ന അഴീക്കോട്​ മണ്ഡലത്തിൽ നിലവിൽ യു.ഡി.എഫ്​ എം.എൽ.എയാണ്​ ഉള്ളതെന്നതും യു.ഡി.എഫി​ൻെറ പ്രതീക്ഷക്ക്​ ശക്​തിപകരുന്നു​. എന്നാൽ, ഇത്തരം സാധ്യതകളൊക്കെ തള്ളുന്ന ഇടതുമുന്നണി മികച്ച ഭൂരിപക്ഷത്തോടെ വിജയം ആവർത്തിക്കുമെന്ന ശുഭപ്രതീക്ഷയിൽ തന്നെയാണ്​ പ്രവർത്തനം സജീവമാക്കുന്നത്​. അഴീക്കോട്​, വളപട്ടണം പഞ്ചായത്തുകളും ചിറക്കൽ പഞ്ചായത്തിലെ 19 മുതൽ 23 വരെയുള്ള വാർഡുകളും ഉൾപ്പെടുന്നതാണ്​ ഡിവിഷൻ. അഴീക്കോട്​, കണ്ണൂർ ബ്ലോക്കുകളിൽ​പെട്ട അഴീക്കൽ, വളപട്ടണം, ആറാംകോട്ടം, ചിറക്കൽ, അലവിൽ, മീൻകുന്ന്​ വാർഡുകൾ ഇൗ ഡിവിഷനിലാണ്​. ഇത്തവണ വനിത സംവരണ ഡിവിഷനായ അഴീക്കോട്ട്​ സി.പി.എമ്മിലെ അഡ്വ. ടി. സരള, യു.ഡി.എഫിലെ​ ടി. മാലിനി, എൻ.ഡി.എയിലെ സുജാത പ്രകാശൻ എന്നിവരാണ്​ മത്സരരംഗത്തുള്ളത്​. കണ്ണൂർ ബാറിലെ അഭിഭാഷകയാണ്​ ടി. സരള. ചൈൽഡ്​ വെൽഫെയർ കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്​. പിതാവ്​ മാടായി പഞ്ചായത്ത്​ പ്രസിഡൻറായിരുന്നു. മാതാവ്​ അമ്മുക്കുട്ടി പഞ്ചായത്ത്​ അംഗവുമായിരുന്നു. ഇക്കഴിഞ്ഞ കാലയളവിൽ അഴീക്കോട്​ പഞ്ചായത്തംഗമായിരുന്നു യു.ഡി.എഫ്​ സ്​ഥാനാർഥി ടി. മാലിനി. മഹിള കോൺഗ്രസ്​ പ്രവർത്തകയുമാണ്​. എൻ.ഡി.എ സ്​ഥാനാർഥി സുജാത പ്രകാശൻ മഹിള മോർച്ച സംസ്​ഥാന സമിതിയംഗവും പുതിയതെരു ടൗൺ വനിത സഹകരണ സംഘം ജീവനക്കാരിയുമാണ്​. ബി.ജെ.പി ജില്ല വൈസ്​ പ്രസിഡൻറ്​, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്​. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെയും ഇടതുമുന്നണിയെ മാത്രം വരിച്ച ഡിവിഷനിൽ, സാധ്യത വിരളമാണെങ്കിലും ചരിത്രം മാറുമോയെന്നതാണ്​ കാത്തിരുന്നു കാണാനുള്ളത്​. ADV T SARALA LDF JILLA PAMCHAYATH AZHIKKODE DIVISION അഡ്വ. ടി. സരള എൽ.ഡി.എഫ്​ T MALINI UDF JILLA PANCHAYATH AZHIKKODE DIVISION ടി. മാലിനി യു.ഡി.എഫ്​ .SUJATHA PRAKASAN NDA JILLA PANCHAYATH AZHIKKODE DIVISION സുജാത പ്രകാശൻ എൻ.ഡി.എ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story