ഇരിട്ടി: രക്തസാക്ഷികളുടെ രക്തം വീണ് ചുവന്ന ചരിത്രമാണ് തില്ലേങ്കരിക്ക് പറയാനുള്ളത്. 1948 ഏപ്രിൽ അഞ്ചിന് തില്ലേങ്കരിയിൽ നടന്ന കർഷക സമരത്തോടനുബന്ധിച്ചുണ്ടായ വെടിവെപ്പിൽ ഏഴോളം പേരാണ് മരിച്ചത്. കർഷകരുടെയും കർഷക തൊഴിലാളികളുടെയും ഹരിതഭൂമിയാണ് ഇൗ പഞ്ചായത്ത്. അതിനാൽതന്നെ കമ്യൂണിസ്റ്റ് പാർട്ടിക്ക് വേരോട്ടമുള്ള മണ്ണും. പഞ്ചായത്ത് രൂപവത്കൃതമായതിനുശേഷം ഒരു തവണ മാത്രമാണ് യു.ഡി.എഫിനെ പിന്തുണച്ചത്. 1995-2000ൽ ഐ. ജാനകി പ്രസിഡൻറായുള്ള ഭരണസമിതിയാണ് അന്ന് ഭരണം നടത്തിയത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം എൽ.ഡി.എഫിനെ പിന്തുണച്ച ചരിത്രം മാത്രമേ തില്ലങ്കേരിക്കുള്ളൂ. ഈ തെരഞ്ഞെടുപ്പിലും അത്ഭുതങ്ങൾ സംഭവിക്കാനുള്ള സാധ്യത വിരളമാണ്. കിഴക്ക് മുഴക്കുന്ന് പഞ്ചായത്തുമായും പടിഞ്ഞാറ് മട്ടന്നൂർ നഗരസഭയുമായും തെക്ക് പുരളിമലയുമായും വടക്ക് ഇരിട്ടി നഗരസഭയുമായും അതിർത്തി പങ്കിടുന്നു. 1955ൽ രൂപവത്കൃതമായ പഞ്ചായത്ത് രക്തസാക്ഷികളുടെ നാടാണ്. കർഷകർക്കായി അരക്കോടി രൂപയുടെ ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കിയ പഞ്ചായത്ത് എന്ന ഖ്യാതി നേടിയിട്ടുണ്ട്. പാടശേഖര സമിതികൾക്ക് പുതുജീവൻ നൽകുകയും പുനം കൃഷിക്ക് പുതുജന്മം നൽകുകയും ചെയ്ത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ കാഴ്ചവെച്ചത് വരും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് എൽ.ഡി.എഫ് അവകാശപ്പെടുന്നു. എന്നാൽ, പൊതുശ്മശാനം എന്ന സ്വപ്നം കടലാസിലൊതുക്കിയതും വികസന ഫണ്ട് ചെലവഴിക്കുന്നതിൽ പരാജയപ്പെട്ടതും തുറന്നുകാട്ടിയാണ് യു.ഡി.എഫ് വോട്ടുതേടുന്നത്. കഴിഞ്ഞ തവണ ഒരു വാർഡിൽ ബി.ജെ.പി വിജയം കരസ്ഥമാക്കിയിരുന്നു. ഇത്തവണ കൂടുതൽ വാർഡുകൾ പിടിക്കാനായി മുഴുവൻ വാർഡുകളിലും സ്ഥാനാർഥികളെ നിർത്തി ബി.ജെ.പി കളത്തിലുണ്ട്. എൽ.ഡി.എഫിൽ സി.പി.എം 11 വാർഡുകളിലും സി.പി.െഎ രണ്ടിടത്തുമാണ് ജനവിധി തേടുന്നത്. യു.ഡി.എഫിൽ കോൺഗ്രസ് ഒമ്പതിടത്തും ലീഗ് രണ്ട് സ്ഥലങ്ങളിലുമാണ് മാറ്റുരക്കുന്നത്. യു.ഡി.എഫിൻെറ ഭാഗമായി ആർ.എസ്.പി രണ്ടിടത്തും മത്സരിക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ .................................... സ്ഥാപിതം: 1955 വിസ്തീർണം: 25.06 ച. കി.മീ ആകെ വോട്ടർമാർ: 12210 പുരുഷൻ: 5767 സ്ത്രീകൾ: 6443 കക്ഷിനില ------------------ ആകെ വാർഡുകൾ -13 എൽ.ഡി.എഫ് -10 സി.പി.എം -ഒമ്പത്, സി.പി.ഐ -ഒന്ന് യു.ഡി.എഫ് -രണ്ട് കോൺ. -ഒന്ന് ലീഗ് -ഒന്ന് ബി.ജെ.പി -ഒന്ന്
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2020 11:59 PM GMT Updated On
date_range 2020-12-03T05:29:08+05:30കടുംചുവപ്പിൽ തില്ലേങ്കരി
text_fieldsNext Story