Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിളക്കോട് കാട്ടുപന്നി...

വിളക്കോട് കാട്ടുപന്നി ശല്യം രൂക്ഷം; കർഷകർ ദുരിതത്തിൽ

text_fields
bookmark_border
പ്രതികൂല കാലാവസ്ഥയോടു പടപൊരുതിയുണ്ടാക്കിയ വിളകൾ ഒറ്റ രാത്രികൊണ്ട് നശിക്കുന്നതി‍ൻെറ വേദനയിലാണ് കര്‍ഷകര്‍ ഇരിട്ടി: കാട്ടുപന്നി ശല്യം രൂക്ഷമായതോടെ ദുരിതത്തിലായി കര്‍ഷകര്‍. മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട്, പാറക്കണ്ടം, കാക്കയങ്ങാട് മേഖലയിലെ കര്‍ഷകരാണ് കാട്ടുപന്നി ശല്യംമൂലം വിളകള്‍ സംരക്ഷിക്കാന്‍ ബുദ്ധിമുട്ടുന്നത്. കാടുവെട്ടിത്തെളിച്ചും പ്രതികൂല കാലാവസ്ഥയോടും പടപൊരുതി കഷ്​ടപ്പെട്ടുണ്ടാക്കിയ വിളകളെല്ലാം ഒറ്റ രാത്രികൊണ്ട് കാട്ടുപന്നികളും മറ്റു വന്യമൃഗങ്ങളുംനശിപ്പിക്കുന്നതി‍ൻെറ വേദനയിലാണ് ഈ മേഖലയിലെ കര്‍ഷകര്‍. വിളക്കോട് പാറക്കണ്ടം മേഖലയിലെ കര്‍ഷകരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. പാറക്കണ്ടത്തെ കുറ്റ്യാലിപുറത്ത് സൈനബയുടെ രണ്ടരയേക്കർ കൃഷിയിടത്തിലെ മരച്ചീനി, ചേമ്പ്, വാഴ, കശുമാവ് തൈകൾ എന്നിവ പൂര്‍ണമായും കഴിഞ്ഞദിവസം കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. ആറുമാസം മുമ്പ്​ നട്ട കശുമാവ് തൈകൾ ഭൂരിഭാഗവും കുത്തി മറിച്ചിട്ടു. വിളവെടുക്കാൻ പ്രായമായ മരച്ചീനിയും വാഴ കൃഷിയുമാണ് കാട്ടുപന്നികൾ ഒറ്റ രാത്രികൊണ്ട് നിലംപരിശാക്കിയത്. കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്​ടപരിഹാരം നല്‍കാന്‍ അധികൃതര്‍ തയാറാകണമെന്നും കാട്ടുപന്നികള്‍ കൃഷിയിടത്തിലേക്കിറങ്ങുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story