Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2020 11:58 PM GMT Updated On
date_range 26 Nov 2020 11:58 PM GMTപണിമുടക്ക് കൂത്തുപറമ്പിൽ പൂർണം
text_fieldsbookmark_border
കൂത്തുപറമ്പ്: സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ നടന്ന ദേശീയ പണിമുടക്ക് കൂത്തുപറമ്പ് മേഖലയിൽ പൂർണം. ടൗണും സമീപ പ്രദേശങ്ങളും നിശ്ചലമായി. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകളെല്ലാം അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ചുരുക്കം വാഹനങ്ങൾ മാത്രമേ റോഡിലിറങ്ങിയുള്ളൂ. പണിമുടക്കിയ തൊഴിലാളികൾ കൂത്തുപറമ്പ് ടൗണിൽ പ്രകടനം നടത്തി. മാർക്കറ്റ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സി.ഐ.ടി.യു, എ.ഐ.ടി.യു.സി നേതാക്കളായ കെ. ധനഞ്ജയൻ, എം.സുകുമാരൻ, എൻ.കെ. ശ്രീനിവാസൻ, കെ. ബാബു, പവിത്രൻ, തൂണേരി രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story