Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാർ അപകടത്തിൽ പരിക്ക്

കാർ അപകടത്തിൽ പരിക്ക്

text_fields
bookmark_border
കൊട്ടിയൂര്‍: കൊട്ടിയൂരിലുണ്ടായ കാർ അപകടത്തിൽ രണ്ടുപേര്‍ക്ക് പരിക്ക്. പരിക്കേറ്റ കൊട്ടിയൂര്‍ കണ്ടപ്പുനം സ്വദേശികളായ മുതുക്കാട്ടില്‍ സെലസ്​റ്റിന്‍, ഇന്തുങ്കല്‍ ആല്‍ബിന്‍ എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ച 12 മണിയോടെയാണ് അപകടം നടന്നത്. കണ്ണൂരില്‍നിന്ന് കണ്ടപ്പുനത്തേക്ക് വരുകയായിരുന്ന കാര്‍ കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫിസിനു സമീപം നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാർ ഭാഗികമായി തകർന്നു. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല.
Show Full Article
TAGS:
Next Story